കരകയറും, നിശ്ചയം
Thursday, March 26, 2020 10:47 PM IST
കു​ടും​ബ​ശ്രീ​യു​ടെ ഹോം ​ഡെ​ലി​വ​റി ത​യാർ

പാലക്കാട് : കോ​വി​ഡ്19 സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ലി​രി​ക്കു​ന്ന​വ​ർ​ക്കോ, ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​വ​രു​ന്ന സ​മ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ക​ഫേ യൂ​ണി​റ്റു​ക​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് വീ​ട്ടി​ലെ​ത്തി​ക്കും.
അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന പ​ക്ഷം അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തും. ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​മൊ​രു​ക്കി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ ത​യ്യാ​റാ​യി ക​ഴി​ഞ്ഞു.
ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് സാ​മൂ​ഹ്യ അ​ടു​ക്ക​ള​യൊ​രു​ക്കു​ന്ന​ത്.
ജി​ല്ല​യി​ലാ​കെ 66 കാ​ന്‍റീ​നു​ക​ളും, 15 ഹോ​ട്ട​ലു​ക​ൾ, 39 കാ​റ്റ​റിം​ഗ് യൂ​ണി​റ്റു​ക​ളും സ​ജ്ജ​മാ​ണ്. 60 ഓ​ളം യൂ​ണി​റ്റു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ക. അ​മ്മ കാ​ന്‍റീ​ൻ ഓ​ങ്ങ​ല്ലൂ​ർ (7560924507, 8921892046) സ്വാ​ദ് കാ​റ്റ​റിം​ഗ് അ​യി​ലൂ​ർ (8606896811) സ്നേ​ഹ​തീ​രം കാ​ന്‍റീ​ൻ എ​ല​വ​ഞ്ചേ​രി (9744195274) വ​നി​ത ഹോ​ട്ട​ൽ മേ​ലാ​ർ​ക്കോ​ട് (9947173476) ല​ക്ഷ്മി കാ​ന്‍റീ​ൻ നെന്മാറ (8129180587) ധ​ന​ല​ക്ഷ്മി കാ​ന്‍റീ​ൻ പ​ല്ല​ശ്ശ​ന (9387435104) രു​ചി ക​ഫേ കു​ലു​ക്ക​ല്ലൂ​ർ (9444148257) കൈ​ര​ളി വ​നി​ത​കാ​ന്‍റീ​ൻ തൃ​ത്താ​ല (9539290981) ഉ​ദ​യ​സൂ​ര്യ കാ​ന്‍റ​ൻ ആ​ന​ക്ക​ര (9895947614) പ​ട്ടി​ത്ത​റ സി.​ഡി.​എ​സ് മെ​ന്പേ​ഴ്സ് ഗ്രൂ​പ്പ് (9846760198) നാ​ഗ​ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ന്‍റ​ൻ (9745558153) ത​ണ​ൽ വ​നി​ത കാ​ന്‍റീ​ൻ ചാ​ലി​ശ്ശേ​രി (9946468827) കു​ടും​ബ​ശ്രീ യൂ​ണി​റ്റ് തി​രു​മി​റ്റ​ക്കോ​ട് (9072841599, 9048618293) ന​ക്ഷ​ത്ര വ​നി​ത കാ​ന്‍റീ​ൻ എ​ല​പ്പു​ള്ളി (9961238618) വ​നി​ത കാ​ന്‍റീ​ൻ ന​ല്ലേ​പ്പി​ള്ളി (7293560076) ഉ​ദ​യ വ​നി​താ കാ​ന്‍റീ​ൻ & കാ​റ്റ​റിം​ഗ് തേ​ങ്കു​റു​ശ്ശി (9447101366) സ്വീ​റ്റ് കാ​ന്‍റീ​ൻ & കാ​റ്റ​റിം​ഗ് ക​ണ്ണാ​ടി (9846919028) തേ​ജ​സ് കാ​റ്റ​റിം​ഗ് കു​ഴ​ൽ​മ​ന്ദം (9656911886) തു​ട​ങ്ങി​യ 60 ഓ​ളം കു​ടും​ബ​ശ്രീ സം​രം​ഭ​ക യൂ​ണി​റ്റു​ക​ൾ വ​ഴി​യാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക.