ക​ന്നു​കാ​ലി ച​ന്ത ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Thursday, March 26, 2020 10:46 PM IST
ഒ​റ്റ​പ്പാ​ലം:​ കൊ​റോ​ണ ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ ല​ക്കി​ടി നെ​ല്ലി​ക്കു​റി​ശ്ശി​യി​ൽ സ​മാ​ന്ത​ര ക​ന്നു​കാ​ലി​ച്ച​ന്ത ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ.​
വാ​ണി​യം​കു​ള​ത്ത് കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ന്നു​കാ​ലി ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് നി​ർ​ത്ത​ലാ​ക്കി​യ ഈ ​ച​ന്ത​ക്ക് സ​മാ​ന്ത​ര​മാ​യി നെ​ല്ലി​കു​ർ​ശ്ശി​യി​ൽ നി​യ​മ വ്യ​വ​സ്ഥ​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളേ​യും വെ​ല്ലു​വി​ളി​ച്ച് ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ രാ​ഷ്ട്രീ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ച​ന്ത ന​ട​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ച​ന്ത ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക​ളു​യ​ർ​ന്നു.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ വീ​ടും പ​റ​ന്പും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ന്നു​കാ​ലി വി​പ​ണ​നം ന​ട​ന്നി​രു​ന്ന​ത്. വി​പ​ണ​നം നി​ല​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് നേ​ര​ത്തെ വാ​ങ്ങി കൂ​ട്ടി​യ ക​ന്നു​കാ​ലി​ക​ളെ എ​ത്തി​ച്ചാ​ണ് ക​ച്ച​വ​ട​വും ച​ന്ത​യും ന​ട​ത്തി​യ​ത്.
ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ന്ന​തി​നാ​യി നെ​ല്ലി​ക്കു​റി​ശി​യി​ലെ തെ​ക്കേ പാ​ട്ട് പ​ടി​യി​ൽ എ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ നി​ന്ന് ക​ന്നു​കാ​ലി​ക​ളെ ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി.
തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​ർ ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത് എ​ന്നാ​ണ് സൂ​ച​ന. സ​മാ​ന്ത​ര ച​ന്ത ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​മെ​ന്നു​മാ​ണ് വി​വ​രം.