നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുന്നവരെ സ​ന്ദ​ർ​ശി​ച്ചു
Thursday, March 26, 2020 10:46 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സും സ​ന്ദ​ർ​ശി​ച്ചു.​
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ​യാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.14 ദി​വ​സം സ​ന്പ​ർ​ക്ക വി​ല​ക്ക് നി​ർ​ദേ​ശി​ച്ച​വ​ർ വീ​ട്ടി​ലു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും,ആ​രോ​ഗ്യ സ്ഥി​തി പ​രി​ശോ​ധി​ച്ച് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. എ​സ്ഐ മു​ര​ളീ​ധ​ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.​സ​ന്തോ​ഷ്, ജ​ഐ​ച്ച്ഐ മാ​രാ​യ എ.​പ്രി​യ​ൻ,എ​സ്.​സീ​ന​ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ഉ​ഷ,വി​നോ​ദ്,ഹോം ​ഗാ​ർ​ഡ് മു​ര​ളീ​ധ​ര​ൻ,ആ​ശ വ​ർ​ക്ക​ർ സി.​സി പാ​ർ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.