കോ​റോ​ണ ബാ​ധ: മ​ര​ണ​ക്കി​ണ​ർ ജീ​വ​ന​ക്കാ​ർ വ​ഴി​യാ​ധാ​ര​മാ​യി
Tuesday, March 24, 2020 11:24 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​നാ​ട്ടി​ലെ​ങ്ങും കോ​റോ​ണ ഭീ​തി പ​ട​രു​ക​യും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ര​ണ​ക്കി​ണ​ർ ന​ട​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന സം​ഘം വ​ഴി​യാ​ധാ​ര​മാ​യി. മ​ണ്ണാ​ർ​ക്കാ​ട് പൂ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ര​പ്പ​റ​ന്പി​ൽ ത​ന്പ​ടി​ച്ച മ​ര​ണ​ക്കി​ണ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ് കോ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.​

മ​ര​ണ കി​ണ​ർ ന​ട​ത്തി ഉ​പ​ജീ​വ​നം ക​ഴി​ഞ്ഞു പോ​കു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ജീ​ലാ​നി​യും സം​ഘ​ങ്ങ​ളും ആ​ണ് മ​ണ്ണാ​ർ​ക്കാ​ട് അ​ര​കു​ർ​ശ്ശി​യി​ലെ പൂ​ര​പ്പ​റ​ന്പി​ൽ ദു​രി​തം പേ​റി ജീ​വി​ക്കു​ന്ന​ത്.​മ​ണ്ണാ​ർ​ക്കാ​ട് പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ര​ണ കി​ണ​ർ അ​ഭ്യാ​സം ന​ട​ത്തു​വാ​ൻ വ​ന്ന​താ​യി​രു​ന്നു ഈ 20 ​അം​ഗ സം​ഘം.​പൂ​രം ക​ഴി​ഞ്ഞു പൂ​ര​പ്പ​റ​ന്പ് ഒ​ഴി​യു​ക​യും മ​റ്റു ക​ച്ച​വ​ട​ക്കാ​ർ എ​ല്ലാം സ്ഥ​ലം കാ​ലി​യാ​ക്കു​ക​യും ചെ​യ്ത​പ്പോ​ഴും പോ​കാ​നാ​കാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ് മ​ര​ണ​ക്കി​ണ​ർ അ​ഭ്യാ​സി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും. ഉ​ത്സ​വ​ങ്ങ​ൾ വേ​ണ്ടെ​ന്ന് വെ​ച്ച​തോ​ടെ ജീ​ലാ​നി സം​ഘ​ത്തി​നും പോ​കു​വാ​ൻ വേ​റെ സ്ഥ​ലം ഇ​ല്ലാ​താ​യി .ഇ​പ്പോ​ഴും മ​ര​ണ​ക്കി​ണ​ർ ഉ​ത്സ​വ​പ്പ​റ​ന്പി​ൽ ത​ന്നെ സ്ഥി​തി ചെ​യ്യു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലു​മാ​യി ര​ണ്ടു​മാ​സ​ത്തോ​ളം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബു​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്നു. ഉ​ത്സ​വ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു ബു​ക്കിം​ഗ് ഒ​ഴി​വാ​യി.​ ഈ തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ധാ​ന​മാ​യും ര​ണ്ടു മാ​സ​മാ​ണ് വ​രു​മാ​നം ഉ​ണ്ടാ​വു​ക.​പി​ന്നീ​ട​ങ്ങോ​ട്ടു​ള്ള ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള സ​ന്പാ​ദ്യം മു​ഴു​വ​ൻ ഉ​ണ്ടാ​ക്ക​ണം.​

ഉ​ത്സ​വ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് നാ​മ​മാ​ത്ര​മാ​യ ശേ​ഷി​പ്പി​ച്ച​തോ​ടെ ഇ​വ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.​ഒ​രു ഉ​ത്സ​വ​പ​റ​ന്പി​ൽ നി​ന്നും മ​റ്റൊ​രു പ​റ​ന്പി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​ണ് ഇ​വ​രു​ടെ പ​തി​വ്. മ​ണ്ണാ​ർ​ക്കാ​ട് പൂ​രം ക​ഴി​ഞ്ഞ​തോ​ടെ കോ​റോ​ണ​യു​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​യി.​യ​ന്ത്ര സാ​മ​ഗ്രി​ക​ളും മ​റ്റും എ​വി​ടെ കൊ​ണ്ടു​പോ​കും എ​ന്ന് അ​റി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പൂ​ര​പ്പ​റ​ന്പി​ലെ താ​ൽ​ക്കാ​ലി​ക ടെ​ൻ​ഡി​ലാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്.​കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ആ​ണ് ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ൾ പ​ഠി​ക്കു​ന്ന​ത്.

ഈ ​മാ​സം 31ന് ​ത​മി​ഴ്നാ​ട്ടി​ൽ ബു​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്നു .ഇപ്പോഴത്തെ സ്ഥിതിയിൽ അങ്ങോട്ടും പോകാൻ കഴിയില്ല. ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി മ​ര​ണ​ക്കി​ണ​ർ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്് ജീ​ലാ​നി. ഇ​തു​പോ​ലു​ള്ള ദു​ര​നു​ഭ​വം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.​ പൂ​രാ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ കാ​രു​ണ്യം കൊ​ണ്ടാ​ണ് പൂ​രം ക​ഴി​ഞ്ഞ ശേ​ഷ​വും പൂ​ര​പ്പ​റ​ന്പി​ൽ ത​ന്പ​ടി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യ സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ടെ​ൻ​ഡ് അ​ഴി​ച്ചു മാ​റ്റു​വാ​നും ക​ഴി​യു​ക​യു​മി​ല്ല. അ​ടു​ത്ത ഉ​ത്സ​വ​പ്പ​റ​ന്പ് ത​ന്നെ​യാ​ണ് ആ​ണ് വേ​ണ്ട​ത്.
എ​ന്നാ​ൽ നാ​ടെ​ങ്ങും കോ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി എ​ന്ത് ചെ​യ്യും എ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി ഇ​രി​ക്കു​ക​യാ​ണ് ഇ​വ​ർ.