ഗ്ര​ന്ഥ​ശാ​ല​ക​ൾ അ​ട​ച്ചി​ട​ണം
Tuesday, March 24, 2020 11:24 PM IST
പാ​ല​ക്കാ​ട്:​ കേ​ര​ള സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​റോ​ണ 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ എ​ല്ലാ അം​ഗ ഗ്ര​ന്ഥ​ശാ​ല​ക​ളും മാ​ർ​ച്ച് 31 വ​രെ അ​ട​ച്ചി​ടേ​ണ്ട​താ​ണ്. സാ​ധ്യ​മാ​യ ഗ്ര​ന്ഥ​ശാ​ല​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള അ​ത്യാ​വ​ശ്യ വാ​യ​ന​ക്കാ​ർ​ക്ക് പു​സ്ത​കം നേ​രി​ട്ട് വീ​ട്ടി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്ക​ണം.​
ഗ്ര​ന്ഥ​ശാ​ല പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും തു​ട​ർ ബോ​ധ​വ​ൽ​ക്ക​ര​ണ​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രേ എ​ല്ലാ അം​ഗ ഗ്ര​ന്ഥ​ശാ​ല​ക​ളും സ​ഹാ​യി​ക്ക​ണം എ​ന്നും താ​ലൂ​ക്ക് സെ​ക്ര​ട്ട​റി അ​റി​യി​ക്കു​ന്നു.