ഡ്രൈ​വ​ർ​മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ; കൊ​യ്ത്ത് ന​ട​ത്താ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ
Tuesday, March 24, 2020 11:24 PM IST
നെന്മാറ: അ​യി​ലൂ​ർ കൃ​ഷി​ഭ​വ​നു​കീ​ഴി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൊ​യ്ത്ത് ന​ട​ത്താ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി.​എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളും ഒ​രു​പോ​ലെ വി​ള​ഞ്ഞ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ കൊ​യ്ത്ത് സ​ജീ​വ​മാ​യ​ത്.​ഇ​തി​നാ​യി ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു.

​ചൊ​വ്വാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ ആ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ യ​ന്ത്ര​ങ്ങ​ൾ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് അ​രി​കി​ൽ നി​ർ​ത്തി​യി​ട്ട് ഡ്രൈ​വ​ർ​മാ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഇ​നി 31ന് ​ശേ​ഷ​മേ തി​രി​ച്ചു​വ​രു​ക​യൂ​ള്ളു​വെ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് കൊ​യ്ത്ത് പ്ര​സി​സ​ന്ധി​യി​ലാ​യ​ത്.

300 ഹെ​ക്ട​റി​ല​ധി​കം ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​നി​യും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കൊ​യ്ത്ത് ന​ട​ക്കാ​നു​ള്ള​ത്. ഇ​ട​വി​ട്ട് ശ​ക്ത​മാ​യി മ​ഴ​പ്പെ​യു​ന്ന​തും നെ​ൽ​ച്ചെ​ടി​ക​ൾ വീ​ഴാ​ൻ തു​ട​ങ്ങി​യ​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. അ​തി​നു​മു​ന്പേ കൊ​യ്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്. ഇ​നി എ​ന്ന് കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ർ​ഷ​ക​ർ​ക്ക് അ​റി​യാ​ത്ത സ്ഥി​തി​യാ​ണ്. ചി​ല മേ​ഖ​ല​ക​ളി​ൽ ഓ​രോ യ​ന്ത്ര​ങ്ങ​ൾ കൊ​യ്യു​ന്നു​ണ്ടെ​ങ്കി​ലും മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും കൊ​യ്ത്ത് ന​ട​ത്ത​ണ​മെ​ങ്കി​ലും ആ​ഴ്ച്ച​ക​ൾ ക​ഴി​യേ​ണ്ട സ്ഥി​തി​യാ​ണ്.​

കാ​ലാ​വ​സ്ഥ​യും, പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ ജ​ല​സേ​ച​ന​വും കൃ​ത്യ​മാ​യ​തോ​ടെ ഈ ​വ​ർ​ഷം എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും മി​ക​ച്ച വി​ള​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​നെ​തി​രെ രാ​ത്രി പ​ക​ലാ​ക്കി മാ​റ്റി​യാ​ണ് നെ​ല്ല് കൃ​ഷി ര​ക്ഷി​ച്ചെ​ടു​ത്ത​ത്.

അ​വ​സാ​നം കൊ​യ്തെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യ​തോ​ടെ അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം കാ​ണ​മെ​ന്ന് പു​ത്ത​ൻ​ത​റ പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി കെ.​നാ​രാ​യ​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.