പി​ഴ ശി​ക്ഷ
Monday, March 23, 2020 10:29 PM IST
പാലക്കാട്: ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നും മ​സ്റ്റ​ർ റോ​ൾ ഇ​ൻ​സ്പെ​ക്ഷ​ൻ ബു​ക്ക് എ​ന്നി​വ ഫാ​ക്ട​റി​യി​ൽ സൂ​ക്ഷി​ക്കാ​തെ​യി​രു​ന്ന​തി​നും വാ​ണി​യം​കു​ളം കൂ​ന​ത്ത​റ മൂ​ച്ചി​ക്ക​ൽ ബി​ൽ​ഡിം​ഗ് ദൃ​ശ്യ എ​ഞ്ചി​നീ​യ​റിം​ഗ് കൈ​വ​ശ​ക്കാ​ര​നും മാ​നേ​ജ​രു​മാ​യ ടി ​വി​ശ്വ​നാ​ഥ​നെ 5000 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ച് ഒ​റ്റ​പ്പാ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വാ​യി. ഒ​റ്റ​പ്പാ​ലം അ​ഡീ​ഷ​ണ​ൽ ഫാ​ക്ട​റി ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ജ​യ​ദേ​വ​ൻ ഫ​യ​ൽ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

കു​ളം ന​വീ​ക​ര​ണം

മ​ണ്ണാ​ർ​ക്കാ​ട്:​ കു​മ​രം​പു​ത്തൂ​ർ ത​ച്ചം​കോ​ട് പൊ​തു​കു​ളം 5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു.35 വ​ർ​ഷം മു​ൻ​പ് കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ത​ച്ചം​കോ​ട്ടി​ൽ നി​ർ​മ്മി​ച്ച പൊ​തു​കു​ളം ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു. 10 വ​ർ​ഷ​മാ​യി മ​ണ്ണ് നി​റ​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​യി​രു​ന്നു കു​ളം.
ജ​ല​സ്രോ​ത​സ്സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2019,20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​ച്ച​ങ്കോ​ട് കു​ളം ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ൻ ആ​ന്പാ​ട​ത്തി​ന്‍റെ വി​ഹി​തം 5ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കു​ള​ത്തി​ലെ ചെ​ളി നീ​ക്കം​ചെ​യ്ത് സം​ര​ക്ഷ​ണ​ഭി​ത്തി​കെ​ട്ടി കു​ളം ന​വീ​ക​രി​ക്കു​ന്ന​ത്.

ബോ​ധ​വ​ത്ക്ക​ര​ണം

മ​ണ്ണാ​ർ​ക്കാ​ട്:​ കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ആ​ർ​എ​സ് നെ​ച്ചു​ള്ളി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി. പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ​ത്തി ജ​ന​ങ്ങ​ളോ​ട് ഒ​രാ​ഴ്ച്ച​കാ​ലം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ 200 വീ​ടു​ക​ളി​ൽ 4 പേ​ര​ട​ങ്ങു​ന്ന 6 സം​ഘ​ങ്ങ​ളാ​ണ് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​ത്. ല​ഘു​ലേ​ഖ​യും മാ​സ്ക്കു​ക​ളും ഹാ​ന്‍റ് വാഷുമാ​ണ് ന​ൽ​കു​ന്ന​ത്.