കെഎ​സ്ആ​ർടിസി സ്റ്റാ​ൻ​ഡി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു
Monday, March 23, 2020 10:29 PM IST
പാലക്കാട്: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെഎ​സ്ആ​ർടിസി സ്റ്റാ​ൻ​ഡും ബ​സു​ക​ളും ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. 14 ദി​വ​സം നീ​ളു​ന്ന ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ഏ​പ്രി​ൽ ആ​റ് വ​രെ​യാ​ണ് ന​ട​ക്കു​ക. സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മു​ഴു​വ​ൻ ബ​സ്‌​സു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള കേ​ര​ള വോ​ള​ന്‍റ​റി യൂ​ത്ത് ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് കോ​ഡി​നേ​റ്റ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വൊ​ള​ന്‍റി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കും. ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ടി.​എം ശ​ശി നി​ർ​വ​ഹി​ച്ചു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ഉ​ബൈ​ദ്, ക​ണ്‍​ട്രോ​ളി​ംഗ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ് മ​ഹേ​ഷ്, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​എ​സ് ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.