കോ​റോ​ണ രോ​ഗ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Monday, March 23, 2020 10:29 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ​ത്തി​ന്‍റെ ക​രാ​ർ ക​ന്പ​നി​യാ​യ കെഎംസി​യു​ടെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ളെ കൊ​റോ​ണ ഭീ​തി​യി​ലാ​ക്കു​ന്നു.
അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റി​ൽ പ​രം തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് ക​ന്പ​നി​യു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ചു​വ​ട്ടു പാ​ട​ത്തെ താ​ല്ക്കാ​ലി​ക ഷെ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.​ പ​ത്തും ഇ​രു​പ​തും പേ​ർ ഇ​ട​ക്കി​ടെ വ​ന്നും പോ​യും ഉ​ള്ളതി​നാ​ൽ ഇ​വ​ർ​ക്ക് കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​രെ​ല്ലാം . ഇ​തി​ൽ മ​ല​യാ​ളി​ക​ൾ ആ​രും ത​ന്നെ​യി​ല്ല.