പാ​ല​ക്കാ​ട്ടെ ഷാ​പ്പ് ലേ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​ട​ഞ്ഞു
Monday, March 23, 2020 10:27 PM IST
പാ​ല​ക്കാ​ട്:​ സം​സ്ഥാ​ന​ത്തും ജി​ല്ല​യി​ലും കൊ​റോ​ണ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്പോ​ൾ സാ​ഹ​ച​ര്യ​ത്തി​ന് വി​രു​ദ്ധം ആ​യി ജി​ല്ല​യി​ലെ 780ൽ ​പ​രം ഷാ​പ്പു​ക​ളി​ലേ​ക്ക് യാ​ക്ക​ര സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ലേ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക​യ​റാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീസ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

തു​ട​ർ​ന്ന് ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് 51,56,54 വ​കു​പ്പു​ക​ൾ പ്ര​കാ​രം പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ​ക്ക് എ​തി​രെ കേ​സ് എ​ടു​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് ബാ​ബു ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി.