നെന്മാ​റ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കിന് സ​മാ​ന്ത​ര റോ​ഡ് ആ​ശ്വാ​സ​മാ​കും
Monday, March 23, 2020 10:27 PM IST
നെന്മാറ: നെന്മാറ ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കേ​ണ്ട​തി​നാ​യി പോ​ത്തു​ണ്ടി ഇ​റി​ഗേ​ഷ​നി​ലെ ആ​ർ​ബി ക​നാ​ലി​ലൂ​ടെ സ​മാ​ന്ത​ര റോ​ഡ് വരും. ജ​ന​താ​ദ​ൾ എ​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം സു​ദേ​വ​ൻ നെന്മാറ​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഘം ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​യോ​ട് സ​മാ​ന്ത​ര റോ​ഡി​നു​ള്ള അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​
അ​നു​മ​തി ല​ഭി​ച്ചി​ട്ടും പ​ണി​ക​ൾ തു​ട​ങ്ങാ​ത്ത​തി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് നെന്മാറ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​യി​നം​പാ​ടം ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​ത ഉ​ദ്യാ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ റോ​ഡ് പ​ണി തു​ട​ങ്ങാ​മെ​ന്നു ഉ​റ​പ്പു ന​ൽ​കി. സ​മാ​ന്ത​ര റോ​ഡ് വ​രു​ന്ന​തോടെ ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് ആ​ശ്വാ​സ​മാ​കും.

മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്കി​ല്ല

പാലക്കാട്: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.