ചി​ന​ക്ക​ത്തൂ​ര്‍ പൂ​രം: ത​ട്ട​ക​ത്തി​ല്‍ പ​റ​യെ​ടു​പ്പ് തു​ട​ങ്ങി
Thursday, February 27, 2020 11:22 PM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ര്‍ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ട്ട​ക​ത്തി​ല്‍ പ​റ​യെ​ടു​പ്പ് തു​ട​ങ്ങി. ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തി​ലാ​ണ് പ​റ​യെ​ടു​പ്പി​ന് തു​ട​ക്കം​കു​റി​ച്ച​ത്. തോ​ട്ട​ക്ക​ര മാ​ത്തൂ​ര്‍​മ​ന​യി​ല്‍ നി​ന്നാ​ണ് ഭ​ഗ​വ​തി​യു​ടെ കോ​മ​രം പ​റ​യെ​ടു​പ്പി​നു നാ​ന്ദി​കു​റി​ച്ച​ത്.
രാ​വി​ലെ പൂ​ജാ​ദി ക​ര്‍​മ്മ​ങ്ങ​ള്‍​ക്കു​ശേ​ഷം ആ​ന​പ്പു​റ​ത്തേ​റി ഭ​ഗ​വ​തി ത​ട്ട​ക പ്ര​ദ​ക്ഷി​ണ​ത്തി​നി​റ​ങ്ങി. കു​ത്തു​വി​ള​ക്കും പ​റ​ചെ​ണ്ട​യും കോ​മ​ര​ത്തെ അ​നു​ഗ​മി​ച്ചു. അ​രി​മാ​വ​ണി​ഞ്ഞ ന​ടു​മു​റ്റ​ത്ത് നി​റ​ഞ്ഞു ക​ത്തു​ന്ന ഭ​ദ്ര​ദീ​പ​ത്തെ സാ​ക്ഷി​നി​ര്‍​ത്തി ഐ​ശ്വ​ര്യം വി​ത​യ്ക്കാ​നെ​ത്തു​ന്ന കോ​മ​ര​ത്തെ കാ​ത്ത് ഭ​ക്ത​ജ​ന​ങ്ങ​ള്‍ അ​രി​പ്പ​റ​യും നെ​ല്‍​പ​റ​യും അ​പ്പ പ​റ​യും പൂ​പ്പ​റ​യും പ​ഴ​പ്പ​റ​യും ഭ​ഗ​വ​തി​ക്ക് സ​മ​ര്‍​പ്പി​ച്ചു.
ഭ​ക്തി​സാ​ന്ദ്ര​മാ​യ പ​റ​യെ​ടു​പ്പു ദ​ര്‍​ശി​ക്കാ​നും കോ​മ​ര​ത്തി​ന്‍റെ വാ​ളി​ല്‍ പ​ണം​വ​യ്ക്കാ​നും ഭ​ക്ത​രെ​ത്തി.
ഇ​ന്ന​ല​ത്തെ പ​റ​യെ​ടു​പ്പ് വൈ​കു​ന്നേ​ര​ത്തോ​ടെ സ​മാ​പി​ച്ചു. ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തെ പ​റ​യ​ടു​പ്പ് ഇ​ന്നും തു​ട​രും. നാ​ളെ മീ​റ്റ് ന ​ദേ​ശ​ത്താ​ണ് പ​റ​യെ​ടു​പ്പ്.