മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെ​ന്‍റര്‍ "ന​ട​ന്നു തു​ട​ങ്ങി'
Thursday, February 27, 2020 12:56 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെ​ന്‍റ​റി​ല്‍ കൃ​ത്രി​മ​കാ​ലു​ക​ളു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. കാ​ല​ങ്ങ​ളാ​യി ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെ​ന്‍റര്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യിരു​ന്നു. ആ​ശു​പ​ത്രി​യു​ടെ മു​ന്പിലാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെ​ന്‍റ​ര്‍.
പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ളവ​ര്‍​ക്കു കു​റ​ഞ്ഞ നി​ര​ക്കി​ലും കൃ​ത്രി​മ​കാ​ലു​ക​ള്‍ ഇ​വി​ടെനി​ന്നും ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​വി​ടെ കൃ​ത്രി​മ​കാ​ലു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു​ണ്ട്.
തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍ കൃ​ത്രി​മ അ​വ​യ​വനിർമാണ കേ​ന്ദ്രം ഒ​ല്ലൂ​ക്ക​ര​യി​ലാ​യി​രു​ന്നു. ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു ചു​മ​ത​ല. പി​ന്നീ​ട് ആ​ശു​പ​ത്രി മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലേ​ക്കു മാ​റ്റി 18 വ​ര്‍​ഷ​മാ​യ​പ്പോ​ഴാ​ണ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെ​ന്‍ററി​ന് അ​ന​ക്കം വെ​ച്ച​ത്.
കൈ​കാ​ലു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് വ​ന്‍​തു​ക ന​ല്‍​കി സ്വ​കാ​ര്യ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെന്‍ററു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ള്‍​ക്കുനാ​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കു കാ​ല്‍​ മു​റി​ച്ചു​മാ​റ്റേ​ണ്ട അ​വ​സ്ഥ വ​രു​ന്നു​ണ്ട്.
അ​പ​ക​ട​ങ്ങ​ളി​ല്‍പെ​ട്ട് കൈ​കാ​ലു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​വ​രും ഏ​റെ​യാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​ല്ലാം ലിം​ബ് സെ​ന്‍റർ ആ​ശ്വാ​സ​മാ​കും.
സെ​ന്‍ററി​നു കെ​ട്ടി​ട​വും ടെ​ക്‌​നീ​ഷ്യ​ന്‍​മാ​രും നേ​ര​ത്തെ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​മു​ണ്ടാ​യി​രു​ന്നി​ല്ല. ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല. കൃ​ത്രി​മ കാ​ലു​ക​ളും ക​ഴു​ത്തി​ലി​ടു​ന്ന കോ​ള​റു​മാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടെ നി​ര്‍​മി​ക്കു​ന്ന​ത്. കൃ​ത്രി​മ വി​ര​ലു​ക​ള​ട​ക്ക​മു​ള്ളവ താ​മ​സി​യാ​തെ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങും.
ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യ​മനുസരിച്ച് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ലിം​ബ് സെ​ന്‍ററി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വൈ​കാ​തെ ന​ട​ക്കും.