സേ​വ് മ​ണ്ണാ​ര്‍​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ യോ​ഗം ന​ട​ത്തി
Tuesday, February 25, 2020 12:38 AM IST
മ​ണ്ണാ​ര്‍​ക്കാ​ട്:​ സേ​വ് മ​ണ്ണാ​ര്‍​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം സേ​വ് മീ​റ്റ് 20 അ​ഡ്വ.​എ​ന്‍.​ഷം​സു​ദ്ദീ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2019-20 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ജ​ന.​സെ​ക്ര​ട്ട​റി ന​ഷീ​ദ് പി​ലാ​ക്ക​ല്‍ സാ​ന്ത്വ​നം ക​മ്മ​റ്റി പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് ക​ണ്‍​വീ​ന​ര്‍ മു​ഹ​മ്മ​ദ് അ​സ്‌​ലം അ​ച്ചു എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. 2019-20 വ​ര്‍​ഷ​ത്തെ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് ട്ര​ഷ​റ​ര്‍ ശി​വ​പ്ര​കാ​ശ് അ​വ​ത​രി​പ്പി​ച്ചു.
2019​ലെ സി​എ പ​രീ​ക്ഷ​യി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ കെ.​പി വ​ര​ദ​യെ യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.​ നൊ​ട്ട​ന്‍​മ​ല​യി​ലെ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം. സേ​വ് മ​ണ്ണാ​ര്‍​ക്കാ​ട് ര​ക്ഷാ​ധി​കാ​രി അ​ബൂ​ബ​ക്ക​ര്‍ എ​ന്ന ബാ​വി​ക്ക നി​ര്‍​വ​ഹി​ച്ചു.​ സാ​ന്ത്വ​നം ചി​കി​ത്സ ശേ​ഖ​ര​ണാ​ര്‍​ത്ഥം സം​ഘ​ടി​പ്പി​ച്ച സ​മ്മാ​ന പ​ദ്ധ​തി​യു​ടെ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന ദാ​നം സേ​വ് മ​ണ്ണാ​ര്‍​ക്കാ​ട് ര​ക്ഷാ​ധി​കാ​രി എം.​പു​രു​ഷോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജോ.​സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ര്‍ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.