വി​ഭൂ​തി തി​രു​നാ​ള്‍ ആ​ച​രി​ച്ചു
Tuesday, February 25, 2020 12:36 AM IST
പാ​ല​ക്കാ​ട്: വ​ലി​യ​നോ​മ്പി​നു മു​ന്നോ​ടി​യാ​യി ക്രൈ​സ്ത​വ​ര്‍ വി​ഭൂ​തി തി​രു​നാ​ള്‍ ആ​ച​രി​ച്ചു. സു​റി​യാ​നി​സ​ഭ​ക​ളി​ല്‍ ഇ​ന്ന​ലെ​യും ല​ത്തീ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നാ​ളെ​യു​മാ​ണ് വ​ലി​യ നോ​മ്പ് തു​ട​ങ്ങു​ന്ന​ത്. സു​റി​യാ​നി പാ​ര​മ്പ​ര്യ​ത്തി​ല്‍ ചാ​രം​പൂ​ശ​ല്‍ അ​ല്ലെ​ങ്കി​ല്‍ കു​രി​ശു​വ​ര തി​രു​നാ​ള്‍ ആ​ച​രി​ച്ചാ​ണ് അ​മ്പ​തു​നോ​മ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.
ക്രി​സ്തു മ​രു​ഭൂ​മി​യി​ല്‍ 40 രാ​വും പ​ക​ലും ഉ​പ​വ​സി​ച്ച​തി​നെ അ​നു​സ്മ​രി​ച്ചു ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ മി​ത​ത്വ​വും ലാ​ളി​ത്യ​വും പു​ല​ര്‍​ത്തി പ്രാ​ര്‍​ത്ഥ​ന​യും പ​രി​ത്യാ​ഗ​വും ചെ​യ്ത് ജീ​വി​ത​ത്തെ ആ​ത്മീ​യ​മാ​യി ന​വീ​ക​രി​ക്കു​ന്ന പു​ണ്യ​ദി​ന​മാ​ണ് ഈ ​നോ​മ്പു​കാ​ലം.
ചക്കാന്തറ സെ​ന്‍റ് റാ​ഫേ​ല്‍സ് ​ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന വി​ഭൂ​തി തി​രു​നാ​ൾ ആചരണത്തിൽ ആ​ത്മ​ന​വീ​ക​ര​ണ​ത്തി​നാ​യി ന​ന്മ​ചെ​യ്യാ​ന്‍ മ​ടി തോ​ന്നാ​തി​രി​ക്ക​ട്ടെ​യെ​ന്നും അ​തോ​ടൊ​പ്പം സ​ഹ​ജീ​വി​ക​ളോ​ട് സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ന്‍ മ​ടി​ക്ക​രു​തെ​ന്നും ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് സ​ന്ദേ​ശം ന​ല്കി.
ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ല്‍, പാ​ല​ക്കാ​ട് സ​മ​ന്വ​യ ഡോ​ണ്‍ ബോ​സ്‌​കോ ഫാ. ​സി.​ജെ.​സെ​ബാ​സ്റ്റ്യന്‍, ക​ത്തീ​ഡ്ര​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ലീ​റാ​സ് പ​തി​യ​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി.
രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ പോ​ള്‍ ആ​ല​പ്പാ​ട്ടി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ഭൂ​തി തി​രു​നാ​ള്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ളിൽ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ര്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​യ്‌​സ്, ഫാ. ​ഷി​ന്‍റോ എ​ന്നി​വ​ര്‍ സഹകാർമ്മികരായി.