വടക്കഞ്ചേരിയിൽ മൂന്നിടത്ത് തീപിടുത്തം: പത്ത് ഏക്കർ തോട്ടം നശിച്ചു
Tuesday, February 18, 2020 11:17 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ മൂ​ന്നി​ട​ത്തു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ല്‍ പ​ത്ത് ഏ​ക്ക​ര്‍ തോ​ട്ട​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. അ​ണ​ക്ക​പ്പാ​റ​യി​ലും ചു​വ​ട്ടു​പ്പാ​ടം ചേ​വ​ക്കോ​ടു​മാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ചേ​വ​ക്കോ​ട് ഗം​ഗാ​ധ​ര​ന്‍, ദാ​മോ​ദ​ര​ന്‍, ഗോ​പി​നാ​ഥ്, സു​ബ്ര​ഹ്മ​ണ്യ​ന്‍, ന​വീ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ തോ​ട്ട​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. റ​ബ​ര്‍, തെ​ങ്ങ്, ക​വു​ങ്ങ്, ക​ശു​മാ​വ് തു​ട​ങ്ങി​യ വി​ള​ക​ള്‍​ക്കാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. മൂ​ന്നി​ട​ത്തും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ​യ​ണ​ച്ചു. ചേ​വ​ക്കോ​ട് രാ​വി​ലേ​യും വൈ​കീ​ട്ടു​മാ​യി ര​ണ്ടി​ട​ത്ത് തീ​പി​ടു​ത്ത​മു​ണ്ടാ​യി.

മുൻകരുതൽ എടുക്കണം

വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത ചൂ​ടും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​ന്ന​തി​നാ​ല്‍ തീ​പി​ടു​ത്തം ഒ​ഴി​വാ​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ എ​ടു​ക്ക​ണ​മെ​ന്ന് അ​ഗ്‌​നി​ശ​മ​ന സേ​ന മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​ശ്ര​ദ്ധ​മാ​യി തീ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ച​പ്പു​ച​വ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​മ്പോ​ള്‍ തീ ​പ​ട​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഉ​ണ​ങ്ങി​യ പു​ല്‍​കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റ​ണം. തോ​ട്ട​ങ്ങ​ളു​ടെ അ​തി​ര്‍​ത്തി​ക​ളി​ല്‍ നാ​ല് മീ​റ്റ​റെ​ങ്കി​ലും വീ​തി​യി​ല്‍ ഫ​യ​ര്‍ ലൈ​ന്‍ ഉ​ണ്ടാ​ക്കി​യാ​ല്‍ തീ ​പ​ട​ര്‍​ന്നു​ള്ള ന​ഷ്ടം കു​റ​ക്കാ​നാ​കും. റ​ബ​റി​നും മ​റ്റു മ​ല​ഞ്ച​ര​ക്ക് ഉ​ല്പ​ന്ന​ങ്ങ​ള്‍​ക്കും വി​ല​യി​ല്ലാ​ത്ത​തി​നാ​ല്‍ തോ​ട്ട​ങ്ങ​ളു​ടെ പ​രി​ച​ര​ണം എ​വി​ടേ​യും ന​ട​ക്കു​ന്നി​ല്ല. ഇ​ത് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ​റ​യു​ന്നു.

ഒ​ഴി​ഞ്ഞ പ​റ​മ്പു​ക​ളി​ലെ മ​ദ്യ​പാ​ന​വും ചീ​ട്ടു​ക​ളി​യും മൂ​ലം അ​ശ്ര​ദ്ധ​മാ​യ പു​ക​വ​ലി​യും അ​ത് തീ​പി​ടു​ത്ത​ത്തി​നും വ​ഴി​വെ​ക്കും. ശ​ക്ത​മാ​യ കാ​റ്റു​ള്ള​തി​നാ​ല്‍ വൈ​ദ്യു​തി ലൈ​നു​ക​ള്‍ കൂ​ട്ടി​മു​ട്ടി തീ​പ്പൊ​രി വീ​ണും തീ ​പി​ടി​ക്കും. അ​പ​ക​ട​ക​ര​മാം​വി​ധം വൈ​ദ്യു​തി ലൈ​ന്‍ നി​ല്‍​ക്കു​ന്ന വി​വ​രം വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. തീ​പി​ടു​ത്ത കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​റു​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 9497920175, 9495658780.