അ​ട്ട​പ്പാ​ടി ഹി​ല്‍ വാ​ല്യു യൂ​ണി​റ്റ് സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മി​ക​ച്ച മാ​തൃ​ക: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, February 18, 2020 11:13 PM IST
പാലക്കാട്: സം​സ്ഥാ​ന​ത്തെ ഗോ​ത്ര​മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ല്യ​വ​ര്‍​ദ്ധി​ത സം​രം​ഭ​മാ​യ അ​ട്ട​പ്പാ​ടി ഹി​ല്‍ വാ​ല്യു യൂ​ണി​റ്റ് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഹി​ല്‍ വാ​ല്യൂ മൂ​ല്യ​വ​ര്‍​ദ്ധ​ന യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. അ​ഗ​ളി എ.​എ​ച്ച്.​പ്ലാ​സ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കാ​ളി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി.
പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട ഒ​രു സ​മൂ​ഹ​ത്തി​ല്‍ നി​ന്നും മാ​റി സ്ത്രീ​ക​ള്‍ സം​രം​ഭ​ക​ര്‍ ആ​വു​ക എ​ന്ന വ​ലി​യ ല​ക്ഷ്യം പൂ​ര്‍​ണ​മാ​യ അ​ര്‍​ഥ​ത്തി​ല്‍ സാ​ക്ഷാ​ത്ക​രി​ക്കാ​നാ​യ​ത് ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷ​മാ​ണ്. നി​ര​വ​ധി സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് അ​വ​സ​രം സൃ​ഷ്ടി​ക്കു​ക​യും സ്ത്രീ​ക​ള്‍​ക്കി​ട​യി​ല്‍ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​മെ​ന്ന ആ​ശ​യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ഇ​ത്ത​രം കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ള്‍​ക്ക് ക​ഴി​യു​ന്നു. പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്ന് ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ വ​രെ സ്ത്രീ​ക​ള്‍​ക്ക് എ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് സാ​മൂ​ഹി​ക​മാ​യ വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ലിം​ഗ​നീ​തി, ലിം​ഗ​സ​മ​ത്വം എ​ന്നി​വ കേ​ര​ള​ത്തി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പ​റ​ഞ്ഞു.
വ​യ​ലൂ​ര്‍ ഊ​രു സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള രു​ചി കൊ​ണ്ടാ​ട്ട യൂ​ണി​റ്റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഹി​ല്‍ വാ​ല്യു മൂ​ല്യ​വ​ര്‍​ദ്ധ​ന യൂ​ണി​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ക. അ​ട്ട​പ്പാ​ടി​യി​ലെ പ​ര​മ്പ​രാ​ഗ​ത ചെ​റു​ധാ​ന്യ​ങ്ങ​ളാ​യ റാ​ഗി, ചാ​മ, തി​ന വ​ര​ഗ്, ച​ക്ക തു​ട​ങ്ങി​യ പോ​ഷ​കാ​ഹാ​ര​ങ്ങ​ളു​ടെ മൂ​ല്യ​വ​ര്‍​ദ്ധ​ന യൂ​ണി​റ്റാ​യ ഹി​ല്‍ വാ​ല്യു സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ മേ​ള​ക​ളി​ല്‍ 20 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ന​ട​ത്തി​യ​താ​യി യൂ​ണി​റ്റം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു. പൊ​ന്നി, രം​ഗ​മ്മ, ക​വി​ത, രാ​ജ​മ്മ, അ​നി​ത, പാ​പ്പ എ​ന്നി​വ​രാ​ണ് സം​രം​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. മ​ഹി​ളാ കി​സാ​ന്‍ സ​ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന കോ​ഡി​നേ​റ്റ​ര്‍ സൈ​ജു പ​ത്മ​നാ​ഭ​ന്‍ പ​രി​പാ​ടി​യി​ല്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് 'അ​യ്യ​പ്പ​നും കോ​ശി​യും' എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ കു​ടും​ബ​ശ്രീ അം​ഗം ന​ഞ്ചി​യ​മ്മ​യെ ഹി​ല്‍​വാ​ല്യു സം​രം​ഭ​ക​ര്‍ ആ​ദ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ര്‍, ര​ത്തി​ന രാ​മ​മൂ​ര്‍​ത്തി, ജ്യോ​തി അ​നി​ല്‍​കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗം പ​ര​മേ​ശ്വ​ര​ന്‍, പ​ഞ്ചാ​യ​ത്ത് സ​മി​തി അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ അ​ട്ട​പ്പാ​ടി അ​സി. പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി. ​സെ​യ്ത​ല​വി, അ​ട്ട​പ്പാ​ടി സ്‌​പെ​ഷ്യ​ല്‍ പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ വി. ​സി​ന്ധു, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.