മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, February 18, 2020 11:13 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഭ​ക്ഷ​ണ ശാ​ല​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​വി​ഴാം കു​ന്നി​ലെ ഉ​സ്താ​ദ് ഹോ​ട്ട​ല്‍ ന​ടു​ക​ള​ത്തി​ല്‍ സ്റ്റോ​ര്‍ ന്യൂ ​ഗ്രാ​ന്‍റ് ഹോ​ട്ട​ല്‍,കോ​ട്ടോ​പ്പാ​ടം വെ​ങ്ങാ​യി​ലെ താ​സ് ഹോ​ട്ട​ല്‍, കു​മ​രം​പു​ത്തൂ​ര്‍ സൊ​സൈ​റ്റി​പ​ടി​യി​ലെ സ​ഫ ഹോ​ട്ട​ല്‍ എ​ന്നി​വ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കു​ടി​വെ​ള്ള​ടാ​ങ്കു​ക​ള്‍ മ​ലി​ന​മാ​യി കാ​ണ​പ്പെ​ട്ടു. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്കി. നി​ര്‍​ദ്ദേ​ശി​ച്ച സ​മ​യ​പ​രി​ധി​ക്ക​കം പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഭ​ക്ഷ്യ​വി​ഷ ബാ​ധ​യ്ക്കും പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കും കാ​ര​ണ​മാ​കും വി​ധം വേ​വി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ മ​ത്സ്യ-​മാം​സം, പാ​ല്‍ പ​ച്ച​ക്ക​റി​ക​ള്‍, ഐ​സ് ക്രീം ​മു​ത​ലാ​യ​വ കൂ​ട്ടി​ക്ക​ല​ര്‍​ത്തി ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. പി​ഴ​യി​ന​ത്തി​ല്‍ 6000 രൂ​പ ഈ​ടാ​ക്കി.
ബ്ലോ​ക്ക് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ.​അ​ബ്ദു​ള്‍ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ ജാ​ഗ്ര​ത 2020 ന്‍റെ ​ഭാ​ഗ​മാ​യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ ശു​ദ്ധി​ക​ല​ശം എ​ന്ന പ​രി​പാ​ടി​യി​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട് ബ്ലോ​ക്കി​ലെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ജൂ​ണി​യ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.