ഒ​റ്റ​പ്പാ​ലം ബൈ​പ്പാ​സ് പ​ദ്ധ​തി: ഏ​ക​പ​ക്ഷീ​യ​ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍
Tuesday, February 18, 2020 11:13 PM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ബൈ​പ്പാ​സ് പ​ദ്ധ​തി ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ജ​ന​ങ്ങ​ള്‍. പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന് ഏ​ഴം​ഗ​സ​മി​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍.
ബൈ​പ്പാ​സ് പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ സ്ഥ​ലം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.
അ​തേ​സ​മ​യം ഏ​ക​പ​ക്ഷീ​യ​മാ​യി മു​ന്നോ​ട്ടു​പോ​കി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പ​ങ്ങ​ളെ​ല്ലാം റി​പ്പോ​ര്‍​ട്ടാ​ക്കി സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്നു​മാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ ന​ല്കു​ന്ന സൂ​ച​ന. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്ന് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട ഏ​ഴം​ഗ​സ​മി​തി​യെ നി​യോ​ഗി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​പ്ര​കാ​രം മാ​ത്ര​മേ മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​തെ​ങ്കി​ലും ഇ​ത് എ​ത്ര​മാ​ത്രം പ്രാ​യോ​ഗി​ക​ത​ല​ത്തി​ല്‍ എ​ത്തു​മെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ ആ​ശ​ങ്ക​യു​ണ്ട്.
സെ​ന്‍​ഗു​പ്ത റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​നി​ന്നു മാ​ത്ര​മാ​ണ് സ്ഥ​ലം എ​ടു​ക്കു​ന്ന​തെ​ന്നും ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ വീ​ടു​ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പു​ന​ര​ധി​വാ​സം സാ​ധ്യ​മ​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം​വി​ട്ടു​ന​ല്കാ​ന്‍ ത​യാ​റ​ല്ലെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.
പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ കേ​ള്‍​ക്കാ​ന്‍​പോ​ലും അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ഇ​വ​ര്‍​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് അ​വ​സാ​നി​ക്കു​ന്ന ബൈ​പാ​സ് കൊ​ണ്ട് തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യാ​പ​ക തെ​റ്റു​ക​ള്‍ ക​ട​ന്നു​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം ഒ​റ്റ​പ്പാ​ലം ബൈ​പാ​സ് പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ലും പ​ദ്ധ​തി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. ബൈ​പ്പാ​സ് നി​ര്‍​മാ​ണ ചു​മ​ത​ല​യു​ള്ള റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ജ​ന​ങ്ങ​ളി​ല്‍​നി​ന്നും ശ​ക്ത​മാ​യ എ​തി​ര്‍​പ്പ് പ്ര​ക​ട​മാ​യ​ത്.
യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം​പേ​രും പ​ദ്ധ​തി​യെ എ​തി​ര്‍​ത്തി​രു​ന്നു. പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള​ത​ല്ല​ന്നു ഇ​വ​ര്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ചു. വാ​ണി​യം​കു​ളം മു​രി​ക്കും​പ​റ്റ മം​ഗ​ലം റോ​ഡ് ബൈ​പ്പാ​സാ​ക്കി മാ​റ്റു​ക​യോ റെ​യി​ല്‍​വേ ലൈ​നി​ന് സ​മാ​ന്ത​ര​മാ​യി ക​ണ്ണി​യം​പു​റ​ത്തു​നി​ന്ന് തു​ട​ങ്ങി ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് എ​ത്തു​ന്ന രീ​തി​യി​ല്‍ ബൈ​പാ​സ് നി​ര്‍​മി​ക്കു​ക​യോ, അ​ത​ല്ല​ങ്കി​ല്‍ ന​ഗ​ര​ത്തി​ലൂ​ടെ മേ​ല്പാ​ലം നി​ര്‍​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന വാ​ദ​ഗ​തി​ക​ളാ​ണ് നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.
മു​മ്പ് റെ​യി​ല്‍​വേ ലൈ​ന് സ​മാ​ന്ത​ര​മാ​യി ബൈ​പാ​സ് നി​ര്‍​മി​ക്കാ​മെ​ന്ന് സ​ബ് ക​ള​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശം ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. നി​ല​വി​ല്‍ ബൈ​പ്പാ​സി​ന് ഏ​ക​ദേ​ശം 80 കോ​ടി രൂ​പ​യോ​ളം ചെ​ല​വു​വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ല്‍ 52 കോ​ടി രൂ​പ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും നാ​ലു​കോ​ടി​യോ​ളം രൂ​പ പു​ന​ര​ധി​വാ​സ​ത്തി​നും 23 കോ​ടി രൂ​പ റോ​ഡ് നി​ര്‍​മാ​ണ​ത്തി​നു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
50 കോ​ടി രൂ​പ ഉ​ണ്ടെ​ങ്കി​ല്‍ ന​ഗ​ര​ത്തി​ലൂ​ടെ മേ​ല്പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്നും ഇ​ത് വീ​ടു​ക​ള്‍ ബാ​ധി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ളി​ല്‍​നി​ന്നും നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.