സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര
Tuesday, February 18, 2020 12:46 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ "സ​മീ​പ​കാ​ല​ത്തെ ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന' എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്‍റ​ർ കൊളീജി​യറ്റ് പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പൽ ഡോ.​കെ.​എ​ൽ.​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ക്സി​ക്യൂ​ട്ടി​വ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ പ്ര​ഫ​സ​ർ ഡോ. ​കെ.​പി. മാ​ണി​യാ​ണ് പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ന​യി​ച്ച​ത്. വി​ര​മി​ക്കു​ന്ന വൈ​സ് പ്രി​ൻ​സി​പ്പലും കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​തോ​മ​സ് പോ​ൾ കാ​ട്ടൂ​ക്കാ​ര​ൻ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും റി​സ​ർ​ച്ച് ഗൈ​ഡു​മാ​യ ഡോ. ​പി. പോ​ൾ ജോ​സ് എ​ന്നി​വ​രോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥ​മാ​ണ് പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് പ്രി​ൻ​സി​പ്പൽ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, മു​ൻ അ​ധ്യാ​പ​ക​രാ​യ മാ​ത്യു കൂ​ള, സി.​പി. ഡേ​വി​സ്, ഡോ. ​വി.​എം. സേ​വ്യ​ർ, പ്ര​ഫ. തോ​മ​സ് വ​ർ​ഗീ​സ്, ഡോ. ​പി.​ഒ. ജോ​ർ​ജ്, ഡോ.​സി.​കെ. ഫ്രാ​ൻ​സി​സ്, പ്ര​ഫ. എം.​പി. പോ​ൾ​സ​ണ്‍, കോ​ള​ജ് സൂ​പ്ര​ണ്ട് സി.​സി. ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.
പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യു​ടെ കോ- ​ഓ​ർഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​ഫ. ദി​വ്യ ജോ​ർ​ജ്, പ്ര​ഫ. അ​ജേ​ഷ് ആ​ന്‍റ​ണി, ഡോ. ​ബി​ജു ജോ​ണ്‍, പ്ര​ഫ. ജി​ൽ​ന ജോ​ണ്‍ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.