ബ​സ് ഹ​ബ് അ​ണി​ഞ്ഞൊ​രു​ങ്ങി, ഉ​ദ്ഘാ​ട​ന​ത്തി​നു മു​ഖ്യ​മ​ന്ത്രി
Tuesday, February 18, 2020 12:46 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡ് ബ​സ് ഹ​ബ്ബായി മാ​റി. പ​ണി​ക​ൾ ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. കെ​ട്ടി​ട നി​ർ​മാ​ണ​വും മേ​ച്ചി​ലു​മെ​ല്ലാം ക​ഴി​ഞ്ഞു. ഇ​നി മി​നു​ക്കു​പ​ണി​ക​ൾ മാ​ത്രം. ടി​ൻ ഷീ​റ്റു​കൊ​ണ്ടു മ​റ​ച്ച ഭാ​ഗ​ത്തെ ഫു​ട്പാ​ത്തി​ന്‍റെ പ​ണി​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ക. അ​ടു​ത്ത മാ​സം ഉ​ദ്ഘാ​ട​നം ന​ട​ത്താം. മു​ഖ്യ​മ​ന്ത്രി​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം.
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നുവേ​ണ്ടി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കാ​ണ് അ​ഞ്ച​ര കോ​ടി രൂ​പ മു​ട​ക്കി ബ​സ് സ്റ്റാ​ൻ​ഡ് പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്. ഒ​രേ​സ​മ​യം 25 ബ​സു​ക​ൾ​ക്കു പാ​ർ​ക്കു ചെ​യ്യാ​വു​ന്ന ഹ​ബ്ബാ​ണ് ഇ​വി​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ പ്ര​വേ​ശ​ന ക​വാ​ടം, യാ​ത്ര​ക്കാ​ർ​ക്കു ബ​സ് കാ​ത്തി​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളോ​ടെ​യു​ള്ള വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ, സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാ​ർ​ക്കു​മാ​യി വെ​വ്വേ​റെ ആ​ധു​നി​ക ശു​ചി​മു​റി​ക​ൾ, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, പ്ര​ഥ​മ ചി​കി​ത്സാസൗ​ക​ര്യ​മു​ള്ള മു​റി, ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ഇ​രി​ക്കാ​നു​ള്ള മു​റി, അ​ന്വേ​ഷ​ണ കൗ​ണ്ട​ർ, ബ​സ് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യി വി​വ​ര​ങ്ങ​ൾ അ​നൗ​ണ്‍​സ് ചെ​യ്യു​ന്ന​തി​നു​ള്ള മു​റി എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണ് ബ​സ് ഹബ്.
ബ​സ് ഹബ് മ​ന്ദി​ര​ത്തി​ൽ കോ​ഫീ ഷോ​പ്പു​ക​ൾ, റ​സ്റ്റോ​റ​ന്‍റ്, ബേ​ക്ക​റി, ശീ​ത​ള​പാ​നീ​യ​ശാ​ല, മാ​ഗ​സി​ൻ സ്റ്റാ​ൾ, എ​ടി​എം കൗ​ണ്ട​ർ, ടാ​ക്സി പോ​യി​ന്‍റ് എ​ന്നി​വ​യും ഉ​ണ്ടാ​കും.
ബ​സ് ഹബ്ബിന്‍റെ മ​നോ​ഹ​ര രൂ​പ​ക​ൽ​പ​ന ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ആ​ർ​ക്കി​ടെ​ക്ച​ർ ആ​ൻ​ഡ് എ​ൻ​ജി​നി​യേ​ഴ്സ് അ​സോ​സി​യേ​ഷ​നു​വേ​ണ്ടി "ഫോം​സ്’ ആ​ർ​ക്കി​ടെ​ക്ട് എ​ൻ.​ഐ. വ​ർ​ഗീ​സാ​ണ്്.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു മ​ഴ​യും പ്ര​ള​യ​വും വെ​ള്ള​ക്കെ​ട്ടും ത​ട​സ​മാ​യി. തൂ​ണു​ക​ൾ​ക്കു​ള്ള പൈ​ലിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തു​ന്പോ​ൾ കു​ഴി​ക​ളി​ൽ വെ​ള്ള​മു​യ​ർ​ന്ന​തി​നാ​ൽ പ​ണി​ക​ൾ ഏ​താ​നും ദി​വ​സം ത​ട​സ​പ്പെ​ട്ടിരുന്നു.