നോ​വ​ല്‍ കൊ​റോ​ണ വൈ​റ​സ്: ര​ണ്ടാം​ഘ​ട്ട ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു
Thursday, February 13, 2020 11:23 PM IST
പാ​ല​ക്കാ​ട്: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തെ​ക്കു​റി​ച്ച് കേ​ന്ദ്ര ഫീ​ല്‍​ഡ് ഔ​ട്ട്‌​റീ​ച്ച് ബ്യൂ​റോ ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ര​ണ്ടാം​ഘ​ട്ടം സ​മാ​പി​ച്ചു. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്തി​ലെ പ​ട​ലി​ക്കാ​ട്, നെ​റു​ക​ക്കാ​ട്, കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ന്‍​കാ​വ്, വാ​രി​യ​ത്തു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി​യ​ത്.
പു​തി​യ കൊ​റോ​ണ വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ള്‍, ല​ക്ഷ​ണ​ങ്ങ​ള്‍, രോ​ഗ​ബാ​ധ​യു​ള്ള​വ​രും സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രും സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍, കൊ​റോ​ണ ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ന​ല്‌​കേ​ണ്ട പി​ന്തു​ണ തു​ട​ങ്ങി​യ സ​മ​ഗ്ര വി​വ​ര​ങ്ങ​ളാ​ണ് ഫീ​ല്‍​ഡ് ഔ​ട്ട്‌​റീ​ച്ച് ബ്യൂ​റോ​യു​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.
സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളു​ടേ​യും സം​ഘ​ട​ന​ക​ളു​ടേ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. പാ​ല​ക്കാ​ട് പ്ര​സ് ക്ല​ബ്, ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഒ​ന്നാം​ഘ​ട്ടം തു​ട​ങ്ങി​യ​ത്.
പു​തി​യ കൊ​റോ​ണ വൈ​റ​സ് സം​ബ​ന്ധി​ച്ച പാ​ല​ക്കാ​ട് ഫീ​ല്‍​ഡ് ഔ​ട്ട്‌​റീ​ച്ച് ബ്യൂ​റോ​യു​ടെ മൂ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് 18ന് ​ചെ​ര്‍​പ്പു​ള​ശേ​രി​യി​ല്‍ തു​ട​ക്ക​മാ​കും. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളാ​ണ് ചെ​ര്‍​പ്പു​ള​ശേ​രി​യി​ല്‍ ന​ട​ത്തു​ന്ന​ത്.