കാ​രാ​കു​ര്‍​ശി സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Thursday, February 13, 2020 11:19 PM IST
മ​ണ്ണാ​ര്‍​ക്കാ​ട്: കാ​രാ​കു​ര്‍​ശി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം 15ന് ​രാ​വി​ലെ പ​ത്തി​ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യ്യ​പ്പ​ന്‍​കാ​വ് സെന്‍ററി​ലാ​ണ് പു​തി​യ ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ടം. ബാ​ങ്ക് സേ​ഫ് ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ കെ.​വി.​വി​ജ​യ​ദാ​സ് നി​ര്‍​വ​ഹി​ക്കും. തു​ട​ര്‍​ന്ന് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ ഷം​സു​ദീ​നും ബാ​ങ്ക് ലോ​ഗോ പ്ര​കാ​ശ​നം ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. റീ​ട്ടെ​യി​ല്‍ ഔ​ട്ട് ലെ​റ്റ് ഉ​ദ്ഘാ​ട​നം, മു​ന്‍ പ്ര​സി​ഡ​ന്‍റുമാ​ര്‍, ജീ​വ​ന​ക്കാ​ര്‍, ക​ര്‍​ഷ​ക​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ​യു​ണ്ടാ​കും. 1993 ല്‍ ​തു​ട​ങ്ങി​യ കാ​രാ​കു​ര്‍​ശി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 82 കോ​ടി രൂ​പ​യു​ടെ പ്ര​വ​ത്ത​ന​മൂ​ല​ധ​ന​വു​മാ​യാ​ണ് പു​തി​യ സം​രം​ഭ​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന​ത്. ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ക​ഠി​ന പ​രി​ശ്ര​മ​മാ​ണ് വി​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു പ്ര​സി​ഡ​ന്‍റ് തോ​മ​സ് വെ​ണ്ണ​മ​റ്റം പ​റ​ഞ്ഞു. ബാ​ങ്ക് സെ​ക്ര​ട്ട​റി എം. ​ജ​യ​ശ്രീ, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​ലി അ​സ്ഗ​ര്‍, ക​ല്ല​ടി യൂ​സ​ഫ്, രാം​കു​മാ​ര്‍, റി​യാ​സ് നാ​ല​ക​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.