ആ​ർ​കെഎ​ൽ​എ​സ് പ്ര​ള​യ ബാ​ധി​ത വാ​യ്പാ പ​ലി​ശ സം​സ്ഥാ​നത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, February 13, 2020 12:44 AM IST
തൃ​ശൂ​ർ: റീ​സ​ർ​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്കീം ​പ്ര​കാ​രം പ്ര​ള​യബാ​ധി​ത​രു​ടെ വാ​യ്പ​ക​ൾ​ക്കു സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ലി​ശ​യു​ടെ സം​സ്ഥാ​നത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്കു ര​ണ്ടി​നു ടൗ​ണ്‍​ഹാ​ളി​ൽ മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. പ്ര​ള​യ​ക്കെ​ടു​തി​യെതു​ട​ർ​ന്ന് ജീ​വ​നോ​പാ​ധി​ക​ൾ നേ​ടു​ന്ന​തി​ന് ഒ​രു കു​ടും​ബ​ശ്രീ അം​ഗ​ത്തി​നു പ​ര​മാ​വ​ധി ഒ​രു​ല​ക്ഷം രൂ​പ പ​ലി​ശര​ഹി​ത വാ​യ്പ ഈ ​പ​ദ്ധ​തിവ​ഴി ന​ൽ​കി​യി​രു​ന്നു.