പ​തി​നാ​റു​കാ​ര​നെ കു​ത്തി​യ ക​ട​യു​ട​മ അ​റ​സ്റ്റി​ല്‍
Thursday, February 13, 2020 12:44 AM IST
കോ​യ​മ്പ​ത്തൂ​ര്‍: മോ​തി​ര വി​ല​യെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പ​തി​നാ​റു​കാ​ര​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ച ഫാ​ന്‍​സി സ്റ്റോ​ര്‍ ഉ​ട​മ​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും അ​റ​സ്റ്റു​ചെ​യ്തു.
സ്റ്റോ​ര്‍ ഉ​ട​മ മാ​ട​സ്വാ​മി (38), ജീ​വ​ന​ക്കാ​ര​ന്‍ ഗോ​കു​ല്‍ (18) എ​ന്നി​വ​രെ​യാ​ണ് പൂ​മാ​ര്‍​ക്ക​റ്റ് സ്വ​ദേ​ശി സു​ഭാ​ഷി​ന്‍റെ (17) പ​രാ​തി​യെത്തു​ട​ര്‍​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. സു​ഭാ​ഷും സ​ഹോ​ദ​ര​ന്‍ വി​ഷ്ണു​വും (16) മ​രു​ത​ലൈ ക്ഷേ​ത്ര​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് അ​ടി​വാ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ട​സ്വാ​മി​യു​ടെ ഫാ​ന്‍​സി​ സ്റ്റോ​റി​ല്‍​നി​ന്നും മെ​റ്റ​ല്‍ മോ​തി​രം വാ​ങ്ങു​ന്ന​തി​നു ക​യ​റു​ക​യും വി​ല​യെ​ച്ചൊ​ല്ലി ഇ​രു​ക്കൂ​ട്ട​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നു പ്ര​കോ​പി​ത​നാ​യ മാ​ട​സ്വാ​മി ക​ത്രി​ക​യെ​ടു​ത്ത് വി​ഷ്ണു​വി​ന്‍റെ വ​യ​റ്റി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​തേ തു​ട​ര്‍​ന്ന് സു​ഭാ​ഷ് വ​ട​വ​ള്ളി പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യെത്തു​ട​ര്‍​ന്ന് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.