ഒ​ന്ന​ര​വ​ർ​ഷം​മു​ന്പ് മോ​ഷ​ണം​പോ​യ സ്വ​ർ​ണ​മാ​ല തി​രി​ച്ചു​കി​ട്ടി
Wednesday, February 12, 2020 12:46 AM IST
ചാ​ല​ക്കു​ടി: ഒ​ന്ന​ര​വ​ർ​ഷം​മു​ന്പ് വീ​ട്ടി​ൽ​നി​ന്നും മോ​ഷ​ണം​പോ​യ മൂ​ന്നു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല തി​രി​ച്ചെ​ത്തി.
വെ​ള്ളാ​ഞ്ചി​റ അ​രി​ക്കാ​ട​ൻ ജോ​ജു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും മോ​ഷ​ണം പോ​യ മാ​ല​യാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഒ​ന്ന​ര​വ​ർ​ഷം​മു​ന്പ് പു​ല​ർ​ച്ചെ ജോ​ജു​വി​ന്‍റെ ഭാ​ര്യ ടി​നു​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ ​ണ്ടു​പോ​യ​പ്പോ​ൾ സ്വ​ർ​ണ​മാ​ല ഉൗ​രി അ​ല​മാ​ര​യി​ൽ​വ​ച്ച​താ​യി​രു​ന്നു. വൃ​ദ്ധ​യാ​യ അ​മ്മ മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.
ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്പോ​ൾ ജോ​ജു അ​മ്മ​യോ​ട് മാ​ല അ​ല​മാ​ര​യി​ൽ​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞി​രു​ന്നു. അ​മ്മ ഇ​തു കേ​ട്ട​തു​മി​ല്ല.അ​ടു​ത്തു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് അ​മ്മ പോ​കു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ല മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്. ന​ഷ്ട​പ്പെ​ട്ട മാ​ല തി​രി​ച്ചു​കി​ട്ടാ​ൻ നേ​ർ​ച്ച​ക​ളും പ്രാ​ർ​ഥ​ന​ക​ളു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു കു​ടും​ബം. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ജു​വി​ന്‍റെ അ​മ്മ എ​ന്തോ ശ​ബ്ദം കേ​ട്ട് വീ​ടി​നു പു​റ​ത്ത് ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു പേ​ഴ്സ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പഴ്സ് തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ മാ​ല​യാ​യി​രു​ന്നു. മാ​ല മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ മോ​ഷ്ടാ​വി​ന് മാ​ന​സാ​ന്ത​രം തോ​ന്നി​യ​പ്പോ​ൾ മാ​ല തി​രി​കെ കൊ​ണ്ടി​ട്ടി​ട്ട​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ജോ​ജു ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത് ഉ​ണ്ടാ​ക്കി​യ പ​ണം​കൊ​ണ്ട് വാ​ങ്ങി​യ​താ​യി​രു​ന്നു സ്വ​ർ​ണ​മാ​ല.