സം​സ്ഥാ​ന​ത​ല സം​ഗ​മ​ം, പു​ര​സ്കാ​ര വി​ത​ര​ണം ഫെബ്രുവരി ഒ​ന്നി​ന്
Monday, January 27, 2020 11:14 PM IST
പാലക്കാട്: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​നും ഗ്രാ​മ​വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന മ​ഹി​ള കി​സാ​ൻ സം​സ്ഥാ​ന​ത​ല സം​ഗ​മ​വും പു​ര​സ്കാ​ര വി​ത​ര​ണ​വും ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 10 ന് ​ചെ​റി​യ കോ​ട്ട​മൈ​താ​നി​യി​ൽ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി.​വി​ജ​യ​ദാ​സ് എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​കും.
കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും സ്ത്രീ​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി കാ​ർ​ഷി​ക ഉ​ത്പാ​ദ​ന​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മ​ഹി​ളാ കി​സാ​ൻ സ​ശാ​ക്തീ​ക​ര​ണ്‍ പ​രി​യോ​ജ​ന.