അ​നു​മോ​ദി​ച്ചു
Monday, January 27, 2020 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ര​മ​ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് ഹെ​ൽ​ത്ത് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ ആ​ൻ​ഡ് ഡി​സ്പെ​ൻ​സ​റി​യി​ൽ ത​മി​ഴ്നാ​ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ അ​നു​മോ​ദി​ച്ചു. കാ​ര​മ​ട, പെ​രി​യ​നാ​യ്ക്ക​ൻ​പാ​ള​യം ബ്ലോ​ക്കു​ക​ളി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും പ്ര​സി​ഡ​ന്‍റ്, ഡി​സ്ട്രി​ക്ട് കൗ​ണ്‍​സി​ൽ യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ, വാ​ർ​ഡ് മെം​ബ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
നൂ​റ്റ​ന്പ​തോ​ളം നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ എ​ലി​സ​ബ​ത്ത് സ്വാ​ഗ​ത​വും എ.​ആ​ന്‍റ​ണി പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രെ മെ​മന്‍റോ ന​ല്കി​യാ​ണ് ആ​ദ​രി​ച്ച​ത്.