യു​വ​ജ​ന​ദി​നം ആ​ഘോ​ഷി​ച്ചു
Monday, January 27, 2020 11:13 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ല്ല​ടം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ഇ​ട​വ​ക എ​സ് എം​വൈ​എം യൂ​ണി​റ്റി​നു കീ​ഴി​ൽ മ​ധ്യ​സ്ഥ​ൻ വി​ശു​ദ്ധ ജോ​ണ്‍ ബോ​സ്കോ തി​രു​നാ​ളും യു​വ​ജ​ന​ദി​ന​വും ആ​ഘോ​ഷി​ച്ചു.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും യു​വ​ജ​ന​ങ്ങ​ൾ വി​ശ്വാ​സ​ജീ​വി​ത​ത്തി​ലും സന്മാ​ർ​ഗ​ബോ​ധ​ത്തി​ലും ജീ​വി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും വി​കാ​രി ഫാ. ​ടോ​മി പു​ന്ന​ത്താ​ന​ത്ത് ഉ​ദ്ബോ​ധി​പ്പി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ന് സി​സ്റ്റ​ർ സെ​ലി​ൻ ഹാ​രി നേ​തൃ​ത്വം ന​ല്കി.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന്

പാലക്കാട്: ​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വി​ദ്യാ​ല​യ ആ​രോ​ഗ്യ പ​ദ്ധ​തി​യാ​ണ് പ്ര​സാ​ദം. പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ഒ​റ്റ​പ്പാ​ലം ഈ​സ്റ്റ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ പി ​ഉ​ണ്ണി എംഎ​ൽഎ നി​ർ​വ്വ​ഹി​ക്കും.
വി​ള​ർ​ച്ചാ രോ​ഗം കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​ര​ത്തേ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തേ​യും ബാ​ധി​ക്കു​ന്ന ഒ​രു വി​ഷ​യ​മാ​ണ്. വി​ള​ർ​ച്ച​യി​ൽ നി​ന്നും വ​ള​ർ​ച്ച​യി​ലേ​യ്ക്ക് എ​ന്ന സ​ന്ദേ​ശം വി​ദ്യാ​ർ​ത്ഥി സ​മൂ​ഹ​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കു​ക​യാ​ണ് പ്ര​സാ​ദം പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.