സ​മ​ഗ്ര​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Monday, January 27, 2020 11:11 PM IST
പാ​ല​ക്കാ​ട്: സം​യോ​ജി​ത മാ​ന​വ​വി​ക​സ​ന കേ​ന്ദ്ര​മാ​യ സി​എം​ഐ സ​ഭ​യു​ടെ സ​മ​ഗ്ര​യി​ൽ സൗ​ഹാ​ർ​ദ കൂ​ട്ടാ​യ്മ​യി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം, ഇ​ന്ത്യ​യു​ടെ മ​ഹ​ത്താ​യ സം​ഭാ​വ​ന എ​ന്ന വി​ഷ​യ​ത്തി​ൽ ച​ർ​ച്ച, ലോ​ക​സ​മാ​ധാ​ന പ്രാ​ർ​ഥ​ന, ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​വാ​യ​ന എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. യോ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മ​ണീ​ഭാ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പ ജ​യ​പ്ര​കാ​ശ്, ശ്രീ​ജി​ത്ത്, അ​ബൂ​ബ​ക്ക​ർ, ധ​ന​പാ​ല​ൻ എ​ന്നി​വ​ർ നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന​ത് ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​തി​നെ ത​ക​ർ​ക്കാ​ൻ ഒ​രു ശ​ക്തി​ക്കും സാ​ധി​ക്കി​ല്ലെ​ന്നും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പു​ത്ത​ൻ​ചി​റ സി​എം​ഐ സ്വാ​ഗ​ത​വും എ​സ്.​സു​ഷ​മ ന​ന്ദി​യും പ​റ​ഞ്ഞു.