മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ൽ പൈ​പ്പു പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Monday, January 27, 2020 11:11 PM IST
മം​ഗ​ലം​ഡാം: ജ​ലം അ​മൂ​ല്യ​മാ​ണ് അ​ത് പാ​ഴാ​ക്ക​രു​ത് ദു​രു​പ​യോ​ഗി​ക്ക​രു​ത് എ​ന്നെ​ല്ലാം ഇ​ട​യ്ക്കി​ടെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​വ​രു​ടെ ക​ണ്‍​മു​ന്നി​ൽ ത​ന്നെ​യാ​ണ് ഇ​വി​ടെ പൈ​പ്പു​പൊ​ട്ടി വെ​ള്ളം പാ​ഴാ​ക്കു​ന്ന​ത്.

മം​ഗ​ലം​ഡാം ഉ​ദ്യാ​ന​ത്തി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ പൈ​പ്പു​പൊ​ട്ടി വെ​ള്ളം പാ​ഴാ​യി​പോ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ ഏ​റെ​യാ​യി. മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലൊ​ക്കെ പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​യി​ട്ടും ഇ​ത് ശ​രി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല.
ജീ​വ​ന​ക്കാ​ർ പ​ല​ത​വ​ണ ന​ട​ന്നു​പോ​കു​ന്ന വ​ഴി​യു​ടെ സ​മീ​പ​ത്താ​ണ് ഈ ​പൈ​പ്പു​ള്ള​ത്.