തൊ​ഴു​ത്തും പു​ക​പ്പു​ര​യും ക​ത്തി​ന​ശി​ച്ചു
Saturday, January 25, 2020 11:37 PM IST
മം​ഗ​ലം​ഡാം: കാ​ക്ക​ഞ്ചേ​രി​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തൊ​ഴു​ത്തും പു​ക​പ്പു​ര​യും ക​ത്തി​ന​ശി​ച്ചു. ക​ള​പ്പു​ര​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ടു​മേ​ഞ്ഞ തൊ​ഴു​ത്തും പു​ക​പ്പു​ര​യു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​രു​ഷ​ൻ​മാ​ർ എ​ല്ലാ​വ​രും പ​ള്ളി​യി​ൽ​പോ​യ സ​മ​യം മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ​യും മാ​താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ​പ​ട​രു​ന്ന​ത് ക​ണ്ട് ഇ​വ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി തീ​യ​ണ​ച്ചു. മം​ഗ​ലം​ഡാം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം വ​ലി​യ ന​ഷ്ടം ഒ​ഴി​വാ​യി. 200 കി​ലോ റ​ബ​ർ​ഷീ​റ്റ് ഉ​ൾ​പ്പെ​ടെ അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് വീ​ട്ടു​ട​മ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.