കു​ടി​വെ​ള്ള​മൊ​രു​ക്കി കൈ​ത്താ​ങ്ങ് കാ​രു​ണ്യ കൂ​ട്ടാ​യ്മ
Saturday, January 25, 2020 11:35 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വേ​ന​ലി​ൽ വ​ല​ഞ്ഞെ​ത്തു​ന്ന വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് കു​ടി​വെ​ള്ള​മൊ​രു​ക്കി കു​ണ്ടി​ല​ക്കാ​ട് കൈ​ത്താ​ങ്ങ് കാ​രു​ണ്യ കൂ​ട്ടാ​യ്മ. കു​ണ്ടു​ക്കാ​ട് സെ​ൻ​റ​റി​ൽ നി​ർ​മി​ച്ച കു​ടി​വെ​ള്ള​പ​ദ്ധ​തി ചാ​രി​റ്റി പ്ര​സി​ഡ​ൻ​റ് ല​ത്തീ​ഫ് രാ​യി​ൻ മ​ര​യ്ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഒ​റ്റ​ക​ത്ത്, വൈ​സ്ര​പ്ര​സി​ഡ​ൻ​റ് ഗോ​പി പാ​റ​ക്കോ​ട്ടി​ൽ, കോ​ടി​യി​ൽ സാ​ജി​ദ്, കൃ​ഷ്ണ​ൻ​കു​ട്ടി ച​ള്ള​പ്പു​റ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ച​ള്ള​പ്പു​റ​ത്ത് സു​കു​മാ​ര​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.