ആ​വേ​ശ​മാ​യി വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Friday, January 24, 2020 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര മേ​ഖ​ല​ക്ക് ആ​വേ​ശ​മാ​യി സം​സ്ഥാ​ന യൂ​ത്ത് സൂ​പ്പ​ർ സോ​ണ്‍ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ഫ​ള​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു.​വ​നി​താ വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​രും എ​റ​ണാകു​ള​വും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ മ​ത്സ​രം.​ 21 വ​യ​സ്സി​നു താ​ഴെ​യു​ള്ള 12 ടീ​മു​ക​ളാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി​യു​ണൈ​റ്റ​ഡ് ക്ല​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​നാ​ണ് ഗാ​ല​റി ഒ​രു​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തു​ന്ന​ത്.
കേ​ര​ള വോ​ളി​ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സൂ​പ്പ​ർ സോ​ണാ​യി യൂ​ത്ത് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാം​കു​ളം വ​രെ​യു​ള്ള ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സൗ​ത്ത് സോ​ണ്‍ മ​ത്സ​ര​ങ്ങ​ളും തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി നോ​ർ​ത്ത് സോ​ണ്‍ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി​യാ​ണ് അ​തി​ൽ നി​ന്നു​ള്ള ടീ​മു​ക​ളേ​യും ന​ല്ല ക​ളി​ക്കാ​രേ​യും പ​ങ്കെ​ടു​പ്പി​ച്ച് സൂ​പ്പ​ർ സോ​ണ്‍ മ​ത്സ​രം ന​ട​ത്തു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ഏ​റ്റ​വും മി​ക​ച്ച നി​ല​വാ​ര​മു​ണ്ട്.​ഏ​പ്രി​ലി​ൽ അ​ങ്ക​മാ​ലി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ യൂ​ത്ത് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട പു​രു​ഷ വ​നി​താ കേ​ര​ള ടീ​മു​ക​ളെ ഈ ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക.​ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​മാ​ണ് ചാ​ന്പ്യ​ൻ​മാ​ർ.​വ​നി​താ വി​ഭാ​ഗ​ത്തി​ൽ റ​ണ്ണ​റ​പ്പു​മാ​ണ് കേ​ര​ളം.
​കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി,സം​സ്ഥാ​ന താ​ര​ങ്ങ​ൾ എ​ന്നി​വ​ർ ടീ​മു​ക​ളി​ലു​ണ്ട്.​മ​ത്സ​ര​ങ്ങ​ൾ മു​ൻ മ​ന്ത്രി കെ.​ഇ.​ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ അ​ധ്യ​ക്ഷ​യാ​യി.
വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി​ജെ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ബ​ഷീ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ഇ.​ബൈ​ജു,സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​രെ​ജി​മോ​ൻ, ബെ​ന്നി പോ​ൾ,സു​ദേ​വ​ൻ മാ​സ്റ്റ​ർ, ഷാ​ജി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.