വ​ര​ദ​യ്ക്ക് ദേ​ശ​ബ​ന്ധു​വി​ന്‍റെ ആ​ദ​രം
Wednesday, January 22, 2020 12:18 AM IST
ത​ച്ച​ന്പാ​റ: ദേ​ശീ​യ​ത​ല​ത്തി​ൽ ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ൻ​സി​യി​ൽ ര​ണ്ടാം​റാ​ങ്ക് നേ​ടി​യ കെ.​പി.​വ​ര​ദ​യ്ക്ക് ദേ​ശ​ബ​ന്ധു സ്കൂ​ൾ ആ​ദ​രം ന​ല്കി. അ​ഞ്ചാം​ക്ലാ​സ് മു​ത​ൽ പ​ത്താം​ക്ലാ​സ് വ​രെ ദേ​ശ​ബ​ന്ധു സ്കൂ​ളി​ൽ പ​ഠി​ച്ച വ​ര​ദ നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഉ​ന്ന​ത​നേ​ട്ടം കൈ​വ​രി​ച്ച​ത്.
ത​ച്ച​ന്പാ​റ ചൂ​രി​യോ​ടി​നു​സ​മീ​പം കോ​ൽ​പ്പു​റം പി.​കെ.​പ​ര​മേ​ശ്വ​ര​ന്‍റെ​യും മു​ൻ​ബാ​ങ്ക് ജീ​വ​ന​ക്കാ​രി സി.​എം.​സാ​വി​ത്രി​യു​ടേ​യും മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ് അ​പൂ​ർ​വ​നേ​ട്ട​ത്തി​ന് ഉ​ട​മ​യാ​യ​ത്. 2013ൽ ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ പാ​സാ​യ​പ്പോ​ൾ അ​ക്കൗ​ണ്ട​ന്‍റാ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ത് സ് ​മു​ഖ്യ​വി​ഷ​യ​മാ​യി കൊ​മേ​ഴ്സ് വി​ഷ​യ​മെ​ടു​ത്ത് പു​ലാ​പ്പ​റ്റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ്ല​സ്ടു കൊ​മേ​ഴ്സി​നു ചേ​ർ​ന്നു. 2015ൽ 1200-​ൽ 1197 മാ​ർ​ക്ക് നേ​ടി ത​ന്‍റെ ല​ക്ഷ്യം ഒ​ന്നു​കൂ​ടി ഉ​റ​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​ഗ്നോ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​ഗ്രി പ​ഠ​ന​ത്തോ​ടൊ​പ്പം സി​പി​ടി കോ​ഴ്സി​നു ചേ​ർ​ന്ന് പ​ഠി​ക്കാ​നും തു​ട​ങ്ങി. സി​എ എ​ൻ​ട്ര​ൻ​സി​ലും ഇ​ന്‍റ​റി​ലും ഫൈ​ന​ലി​ലും ഉ​യ​ർ​ന്ന മാ​ർ​ക്കു​നേ​ടി വ​ര​ദ ത​ന്‍റെ ഉ​ദ്യ​മം എ​ളു​പ്പ​മാ​ക്കി.
സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തു​ത​ന്നെ അ​സാ​ധ​ര​ണ ക​ഴി​വും ബു​ദ്ധി​യും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഫൈ​ന​ൽ പ​രീ​ക്ഷ​ക്കു​മു​ന്പ് നാ​ലു​മാ​സം ചെ​ന്നെ​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് പോ​യ​തും ക​ടു​ത്ത പ​രി​ശ്ര​മ​ങ്ങ​ളു​മാ​ണ് വ​ര​ദ​യെ റാ​ങ്കി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ണ​ക്കി​ലു​ള്ള ജ്ഞാ​ന​വും മാ​താ​പി​താ​ക്ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും പ​രി​ഗ​ണ​ന​ക​ളും പി​ന്തു​ണ​യു​മാ​ണ് റാ​ങ്ക് നേ​ടാ​ൻ സ​ഹാ​യ​ക​മാ​യ​തെ​ന്ന് വ​ര​ദ പ​റ​ഞ്ഞു.
നി​ല​വി​ൽ പാ​ല​ക്കാ​ട് ക​ൽ​വാ​ക്കു​ള​ത്ത് താ​മ​സി​ക്കു​ന്ന വ​ര​ദ​യു​ടെ ക​ടും​ബം മ​ക​ളു​ടെ നേ​ട്ട​ത്തി​ൽ സ​ന്തു​ഷ്ട​രാ​ണ്. സ​ഹോ​ദ​രി കാ​ല​ടി​യി​ൽ ഡോ​ക്ട​റാ​ണ്. സ​ഹോ​ദ​ര​ൻ റി​ല​യ​ൻ​സി​ന്‍റെ മോ​ർ ക​ന്പ​നി​യി​ൽ ജോ​ലി​നോ​ക്കു​ന്നു. പ​ല ക​ന്പ​നി​ക​ളും ജോ​ലി വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി സ​മീ​പി​ക്കു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു.