ശാ​സ്ത്ര പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര
Wednesday, January 22, 2020 12:15 AM IST
പാ​ല​ക്കാ​ട്: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പാ​ല​ക്കാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യു​ള്ള പ്ര​തി​മാ​സ പ്ര​ഭാ​ഷ​ണ​പ​ര​ന്പ​ര​യ്ക്കു തു​ട​ക്കും​കു​റി​ക്കും.
എ​ല്ലാ​മാ​സ​വും വി​ഭി​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ഭാ​ര​ത​ത്തി​ലെ പ്ര​ധാ​ന ശാ​സ്ത്ര​ജ്ഞ​ർ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് ശ്രോ​താ​ക്ക​ളു​മാ​യി ആ​ശ​യ​സം​വാ​ദം ന​ട​ത്തും.
24നു ​വൈ​കു​ന്നേ​രം ആ​റി​ന് പാ​ല​ക്കാ​ട് സൂ​ര്യ​ര​ശ്മി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഉ​ദ്ഘാ​ട​നം ന​ട​ക്കും. ഭാ​ര​ത​ത്തി​ലെ പ്ര​ധാ​ന ജീ​വ​ശാ​സ്ത്ര​ജ്ഞ​നാ​യ ബാം​ഗ്ളൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​യ​ന്‍റി​ഫി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ പ്ര​ഫ. ഡോ. ​അ​മി​താ​ബ് ജോ​ഷി ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ന്തു​കൊ​ണ്ട് പ​രി​ണാ​മം ജീ​വ​ശാ​സ്ത്ര​ത്തി​ന്‍റെ​യും ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ​യും കേ​ന്ദ്ര​ബി​ന്ദു​വാ​കു​ന്നു എ​ന്ന​വി​ഷ​യ​മാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ക.