മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ സ്കൂ​ൾ വാ​ർ​ഷി​കം ഇ​ന്ന്
Wednesday, January 22, 2020 12:15 AM IST
മം​ഗ​ലം​ഡാം: മ​ല​യോ​ര മേ​ഖ​ല​യാ​യ മം​ഗ​ലം ഡാ​മി​ൽ അ​ക്ഷ​ര​ദീ​പ​മാ​യി ഉ​യ​ർ​ന്നു​നി​ല്ക്കു​ന്ന ലൂ​ർ​ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ന്പ​ത്തി​ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​ദി​ന​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക സി​സ്റ്റ​ർ മി​ല്ല​റ്റ്, അ​ന​ധ്യാ​പി​ക ആ​ൻ​സി തോ​മ​സ് എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്നു​ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം ഫൊ​റോ​നാ​വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്ഥാ​പ​ക​ൻ ഫാ.​ഡേ​വീ​സ് ചി​റ​മ്മ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ല​ക്കാ​ട് സെ​റാ​ഫി​ക് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​ര​സീ​ന എ​ഫ് സി ​സി ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് സി​സ്റ്റ​ർ ആ​ൽ​ഫി​ൻ സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തും.​ബി​ന്ദു സു​ബ്ര​ൻ, സ​ജി​മോ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​എ.​ലി​യോ​ണി, സ്കൂ​ൾ ലീ​ഡ​ർ​മാ​രാ​യ എ​ൻ.​അ​ജ​യ്, ജെ. ​ഷാ​രോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ലൂ​ർ​ദ് മാ​താ ക്വ​യ​റി​ന്‍റെ യാ​ത്രാ​മം​ഗ​ള​ഗാ​ന​വും കു​ട്ടി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
മൂ​ന്നു ക്ലാ​സു​ക​ളി​ലാ​യി 113 കു​ട്ടി​ക​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​യി അ​ഞ്ച​ര പ​തി​റ്റാ​ണ്ട് മു​ന്പ് തു​ട​ങ്ങി​യ സ്കൂ​ളി​ൽ ഇ​ന്നി​പ്പോ​ൾ 51 ഡി​വി​ഷ​നു​ക​ളി​ലാ​യി 2700 വി​ദ്യാ​ർ​ത്ഥി​ക​ളും 75 അ​ധ്യാ​പ​ക​രു​മു​ണ്ട്. പ​ത്തോ​ളം അ​ന​ധ്യാ​പ​ക​രു​മാ​യി ഒ​രു ദേ​ശ​ത്തി​ന്‍റെ​യാ​കെ വി​ജ്ഞാ​ന ഗോ​പു​ര​മാ​യി ലൂ​ർ​ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റിസ്കൂ​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു.