കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് 25 മുതൽ​ യുവക്ഷേത്രയിൽ: വി​ളം​ബ​ര​ജാ​ഥ തു​ട​ങ്ങി
Wednesday, January 22, 2020 12:15 AM IST
പാ​ല​ക്കാ​ട്: മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ 25ന് ​തു​ട​ങ്ങു​ന്ന കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര​ജാ​ഥ ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി.
കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്ന വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ​വ​ർ​ഷം ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ന​ട​ക്കു​ന്ന​ത്.
സി​വി​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ പ്ര​ചാ​ര​ണ​വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ബാ​ല​മു​ര​ളി നി​ർ​വ​ഹി​ച്ചു. ശാ​സ്ത്രാ​വ​ബോ​ധം വ​ള​ർ​ത്തു​ക​യെ​ന്ന​ത് മൗ​ലി​ക ക​ട​മ​യാ​ണെ​ന്നും പാ​ല​ക്കാ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ അ​വ​സ​രം ന​ല്കു​ന്ന ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക വ​കു​പ്പ്, കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ളേ​ജ് സം​യു​ക്ത​മാ​യാ​ണ് 32-ാമ​ത് കേ​ര​ള ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ കോ​മേ​ഴ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു.
പ്ര​ചാ​ര​ണ​വാ​ഹ​നം ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കും.
കെഎഫ്ആ​ർ​എ ഡ​യ​റ​ക്ട​ർ ഡോ. ​ശ്യാം വി​ശ്വ​നാ​ഥ​ൻ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പ്രി​യ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു​വ​ക്ഷേ​ത്ര കോ​ളേ​ജ് ഡ​യ​റ​ക്ട​ർ റവ.. ഡോ. മാ​ത്യു വാ​ഴ​യി​ൽ, കെഎഫ്ആ​ർ​ഐ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.