സന്നിധാനത്തു ഭക്തജനത്തിരക്ക്; അയ്യപ്പഭക്തർക്കു ദർശനം 20 വരെ
Saturday, January 18, 2020 12:29 AM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നു ശേ​ഷ​വും ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ഭ​ക്ത​ജ​ന​ത്തി​ര​ക്ക് തു​ട​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട തു​റ​ക്കു​ന്പോ​ഴും തീ​ർ​ഥാ​ട​ക​രു​ടെ ക്യൂ ​ന​ട​പ്പ​ന്ത​ൽ പി​ന്നി​ട്ടി​രു​ന്നു. പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ഭ​ക്ത​രു​ടെ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​യ്യ​പ്പ​ഭ​ക്ത​രും ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു​ണ്ട്. 20ന് ​ഹ​രി​വ​രാ​സ​നം ചൊ​ല്ലി ന​ട​യ​ട​യ്ക്കു​ന്ന​തോ​ടെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്തെ ഭ​ക്ത​ർ​ക്കാ​യു​ള്ള ദ​ർ​ശ​നം അ​വ​സാ​നി​ക്കും. 21ന് ​രാ​വി​ലെ പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി​ക്ക് മാ​ത്ര​മാ​ണ് ദ​ർ​ശ​നം.
19ന് ​രാ​വി​ലെ 9.30തോ​ടു കൂ​ടി നെ​യ്യ​ഭി​ഷേ​കം അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് ക​ള​ഭാ​ഭി​ഷേ​കം ന​ട​ക്കും. ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി ഉ​ത്രം​നാ​ൾ പ്ര​ദീ​പ് കു​മാ​ർ വ​ർ​മ ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ലെ​ത്തി. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യ്ക്കൊ​പ്പം പ​ന്ത​ള​ത്തു​നി​ന്നു പു​റ​പ്പെ​ട്ട രാ​ജ​പ്ര​തി​നി​ധി പ​ന്പ​യി​ൽ ത​ങ്ങി​യ​ശേ​ഷം ഇ​ന്ന​ലെ​യാ​ണു മ​ല ക​യ​റി​യ​ത്. പ​ര​ന്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ടെ രാ​ജ​പ്ര​തി​നി​ധി​യെ സ​ന്നി​ധാ​ന​ത്തു സ്വീ​ക​രി​ച്ചു. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ൾ രാ​ജ​പ്ര​തി​നി​ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്.