പ​ഴ​യ കൊ​ച്ചി പാ​ല​ത്തി​ന് 121 വ​ർ​ഷം പ​ഴ​ക്ക​മെ​ന്ന് ക​ണ്ടെ​ത്തൽ
Saturday, January 18, 2020 12:29 AM IST
ഷൊ​ർ​ണൂർ: ഭാ​ര​ത​പ്പുഴ​യ്ക്കു കു​റു​കേ മ​ല​ബാ​റി​നേ​യും തി​രു​കൊ​ച്ചി​യേ​യും ത​മ്മി​ൽ ആ​ദ്യ​മാ​യി ബ​ന്ധി​പ്പി​ച്ച പ​ഴ​യ കൊ​ച്ചി പാ​ല​ത്തി​ന് 121 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെന്നു ക​ണ്ടെ​ത്തി. കൊ​ച്ചി രാ​ജാ​വാ​യി​രു​ന്ന രാ​മ​വ​ർ​മയാ​ണ് ഇ​പ്പോ​ഴ​ത്തെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ർ​ണൂ​രി​നേ​യും തൃ​ശൂ​ർ ജി​ല്ല​യി​ലെ ചെ​റു​തു​രു​ത്തി​യേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച പാ​ലം നി​ർ​മി​ച്ച​തെ​ന്നും പു​രാ​വ​സ്തു വ​കു​പ്പ് ക​ണ്ടെ​ത്തി.

1899 ലാ​ണ പാ​ലം നി​ർ​മി​ച്ച​തെ​ന്ന തെ​ളി​വ് പാ​ല​ത്തി​ൽനി​ന്നു ത​ന്നെ​യാ​ണ് ക​ണ്ടെത്തി​യ​ത്. പൈ​തൃ​ക പു​രാ​വ​സ്തു പ്രാ​ധാ​ന്യ​മു​ള്ള​താ​ണ് ഈ ​പാ​ല​മെ​ന്നും ഇ​തി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പു​രാ​വ​സ്തു വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ് എ​ന്നി​വ​രോ​ടാ​ണ് പ​ഴ​യ കൊ​ച്ചി പാ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ മേ​ൽ​പ്പറ​ഞ്ഞ വ​കു​പ്പു​ക​ൾ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് അ​നു​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​കൊ​ണ്ടു​ത​ന്നെ പാ​ലം വ​ൻ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. ഏ​തു​സ​മ​യ​ത്തും ഇ​തു പൂ​ർ​ണ​മാ​യും നി​ലം​പ​തി​ക്കാം. പാ​ല​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം പൂ​ർ​ണ​മാ​യും ഒ​ടി​ഞ്ഞു പു​ഴ​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യ സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ.

കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​നു പാ​ല​ത്തി​ന്‍റെ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് കൈ​മാ​റി​യി​ട്ടു​ണ്ട്. പാ​ല​ത്തി​ന്‍റെ നി​ല​വി​ലു​ള്ള സ്ഥി​തി​യും, ഇതിന്‍റെ സം​ര​ക്ഷ​ണ ന​ട​പ​ടിക​ൾ ജ​ല​സേ​ച​ന വ​കു​പ്പി​നേ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നേ​യും ഏ​ല്പി​ച്ച കാ​ര്യ​ങ്ങ​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്.

കൊ​ച്ചി രാ​ജാ​വാ​യി​രു​ന്ന രാ​മ​വ​ർ​മ കൊ​ച്ചി പാ​ലം നി​ർ​മി​ച്ച​ത് കൊ​ച്ചി​യി​ൽ​നി​ന്നും മ​ല​ബാ​റി​ലേ​ക്കു തീ​വ​ണ്ടി​ഗ​താ​ഗ​തം ഉ​ണ്ടാ​ക്കാ​നാ​ണ്. റെ​യി​ൽ, റോ​ഡ് മാ​ർ​ഗ​ങ്ങ​ളാ​യി പ​ണ്ട് ഒ​രേ​സ​മ​യം ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ ത​ക​ർ​ച്ച​വ​രാ​തെ പാ​ല​ത്തെ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന പു​രാ​വ​സ്തു വ​കു​പ്പ് നി​ർ​ദേ​ശം മേ​ൽ​പ്പ​റ​ഞ്ഞ വ​കു​പ്പു​ക​ൾ പൂ​ർ​ണ​മാ​യി നി​രാ​ക​രി​ച്ച സ​ാഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

പാ​ലം ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു സ​ഞ്ച​രി​ക്കാ​ൻ പാ​ക​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​ക്ക​രു​തെ​ന്നു​മു​ള്ള നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. കു​ത്തൊ​ഴു​ക്കി​ലും ബ​ല​ക്ഷ​യം മൂ​ല​വും പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ വീ​ഴാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നു​ള്ള​തും പ്ര​ധാ​ന​മാ​ണ്.

തൂ​ണി​ന​ടി​യി​ൽ​നി​ന്നും മ​ണ​ൽ​ഖ​ന​നം ന​ട​ക്കു​ന്നി​ല്ലെന്ന് ഉ​റ​പ്പു​വ​രു​ത്തേണ്ടതും, ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു ന​ട​പ​ടി സ്വീകരിക്കേണ്ടതും അ​നി​വാ​ര്യ​മാ​ണ്. ഈ ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു സ​മ​ർ​പ്പി​ച്ച​താ​യി സൂ​പ്ര​ണ്ടിം​ഗ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ഒ​രു സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളും ഇ​തു​കൊ​ണ്ടൊ​ന്നും ഉ​ണ്ടാ​യി​ല്ല. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ മൂ​ന്നു​ തൂ​ണു​ക​ൾകൂ​ടി ഒ​ടി​ഞ്ഞു പു​ഴ​യി​ൽ വീ​ഴാ​വു​ന്ന അവസ്ഥയി​ലു​മാ​ണ്. പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഏ​റ്റെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന പു​രാ​വ​സ്തു​വ​കു​പ്പോ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പോ ഇ​തി​നു ത​യാ​റാ​കേ​ണ്ട​തു​ണ്ട്.

121 വ​ർ​ഷ​ക്കാ​ലം നി​ല​നി​ന്ന ഈ ​പാ​ല​ത്തെ നി​ല​നി​ർ​ത്തേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ്. പൊ​യ്പ്പോയ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​ക​ൾ കൂ​ടി​യാ​ണ് പാ​ലം സ​മ്മാ​നി​ക്കു​ന്ന​ത്.