പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം: പ്ര​തി​ഷേ​ധ റാ​ലി, പൊ​തു​ജ​ന​സം​ഗ​മം ഇ​ന്ന്
Thursday, January 16, 2020 11:01 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി പൗ​ര​ത്വ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​ഷേ​ധ​റാ​ലി​യും പൊ​തു​ജ​ന​സം​ഗ​മ​വും ഇ​ന്നു​ന​ട​ക്കും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റാ​ലി​യും പൊ​തു​ജ​ന സം​ഗ​മ​വും.
ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു 3.30ന് ​അ​ഗ​ളി സ്റ്റേ​റ്റ് ബാ​ങ്ക് ജം​ഗ്ഷ​നി​ൽ​നി​ന്നും ഗൂ​ളി​ക്ക​ട​വി​ലേ​ക്ക് റാ​ലി പു​റ​പ്പെ​ടും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ മ​ത​സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഗൂ​ളി​ക്ക​ട​വി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​എ​സ് പ​യ്യ​ന​ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ഷം​സു​ദീ​ൻ ഫ​യി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മി​ർ​ഷാ​ദ് യാ​മി​നി, ചാ​ലി​യം കോ​ഴി​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
താ​വ​ളം ഫെ​റോ​നാ​വി​കാ​രി ഫാ.​ജോ​സ് ആ​ല​ക്ക​ക്കു​ന്നേ​ൽ, ജെ​ല്ലി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് വി​കാ​രി ഫാ. ​ബി​ജു ഇ​ട​യാ​ള​കു​ടി​യി​ൽ, ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് വി​കാ​രി മാ​ർ​ട്ടി​ൻ ത​ട്ടി​ൽ, ഗൂ​ളി​ക്ക​ട​വ് ഫാ​ത്തി​മ​മാ​താ പ​ള്ളി​വി​കാ​രി ഫാ.​ബി​ജു ക​ല്ലി​ങ്ക​ൽ, നെ​ല്ലി​പ്പ​തി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മ​മ​ത്തി​ലെ ഫാ.​ജോ​സ​ഫ് വ​ർ​ഗീ​സ്, ത്രി​ത്വ​മ​ല്ല ഹോ​ളി​ട്രി​നി​റ്റി പ​ള​ളി​വി​കാ​രി ഫാ.​ജോ​ബി ത​ര​ണി​യി​ൽ, കോ​ട്ട​ത്ത​റ ഇ​ട​വ​ക വി​കാ​രി ഫാ.​റോ​യ് കി​ഴ​ക്കേ​ട​ത്ത്, സി.​പി. ബാ​ബു (സി​പി​എം) സി.​രാ​ധാ​കൃ​ഷ്ണ​ൻ (സി​പി​ഐ), ഷി​ബു സി​റി​യ​ക് (കോ​ണ്‍​ഗ്ര​സ്), പി.​എ.​അ​ബ്ദു​ൾ അ​സീ​സ് (മു​സ്ലിം​ലീ​ഗ്), വി.​ഡി. ജോ​സ​ഫ് (കേ​ര​ള കോ​ണ്‍​ഗ്ര​സ്), എ​ൻ.​മു​ഹ​മ്മ​ദ് ജാ​ക്കി​ർ (ജ​ന​താ​ദ​ൾ) തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ റ​ഷീ​ദ് അ​ൻ​വ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി​ദ്ധി​ഖ് സ​ഹാ​ഫി ഒ​മ്മ​ല ന​ന്ദി​യും പ​റ​യും.