അ​ധ്യാ​പ​ക പ്ര​തി​രോ​ധ സ​ദ​സ് 24ന്
Thursday, January 16, 2020 10:59 PM IST
പാ​ല​ക്കാ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ അ​ധ്യാ​പ​ക​രു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി പ്ര​തി​രോ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കും. 24 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പാ​ല​ക്കാ​ട് മോ​യ​ൻ എ​ൽ​പി സ്കൂ​ളി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.​അ​രു​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡോ. ​രാ​ജാ​ഹ​രി പ്ര​സാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കും. ഇ​തി​നാ​യി ചേ​ർ​ന്ന സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ കെഎസ് ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ.​അ​രു​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​മീ​ദ് കൊ​ന്പ​ത്ത്, എം.​എ​ൻ.​വി​നോ​ദ്, പി.​എം.​സ​ലാ​ഹു​ദീ​ൻ, എം.​മേ​ഘ​നാ​ഥ​ൻ, കെ.​പ്രി​യ, കെ.​എ​ച്ച്.​ഫ​ഹ​ദ്, എ​ൻ.​സ​തീ​ഷ് മോ​ൻ, എ.​അ​ജി​ത, എം.​എ​സ്.​ക​രീം, സി.​എ​ച്ച്.​സു​ൽ​ഫി​ക്ക​റ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.