കോ​ട്ട​ത്ത​റ​യി​ൽ വീ​ട് ക​ത്തി​ന​ശി​ച്ചു
Thursday, January 16, 2020 10:59 PM IST
അ​ഗ​ളി: കോ​ട്ട​ത്ത​റ​യി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു. മേ​ലെ​കോ​ട്ട​ത്ത​റ രം​ഗ​ത്താ​ളി (45) ന്‍റെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത് സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. തീ​യും പു​ക​യും ക​ണ്ടാ​ണ് രം​ഗ​ത്താ​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​ത്.

ഓ​ടും ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ​നി​ന്നും അ​ന്പ​തി​നാ​യി​രം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ അ​യ്യാ​യി​രം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യും ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന രൂ​പ ക​ത്തി​ന​ശി​ച്ച​താ​യും രം​ഗ​ത്താ​ൾ പ​റ​ഞ്ഞു. മ​ണ്ണാ​ർ​ക്കാ​ടു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സും അ​ഗ​ളി, ഷോ​ള​യൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. രം​ഗ​ത്താ​ളും മൂ​ന്നു​പെ​ണ്‍​കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഉ​മ പ്രേ​മ​ൻ അ​ടി​യ​ന്തി​രാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളും മ​റ്റും ന​ല്കി. കോ​ട്ട​ത്ത​റ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ന​ല്കി. വീ​ടു​ക​ത്തി ന​ശി​ച്ച​തോ​ടെ കു​ടും​ബം അ​യ​ൽ​വീ​ട്ടി​ൽ അ​ഭ​യം​തേ​ടി. ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​കാം അ​ഗ്നി​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.