കോ​വൈ ഡി​വൈ​ൻ ധ്യാ​ന​ ഇ​ല്ല​ത്തി​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി
Thursday, January 16, 2020 10:59 PM IST
കോ​യ​ന്പ​ത്തൂ​ർ: ചി​ന്താ​മ​ണി​പു​തൂ​ർ കോ​വൈ ഡി​വൈ​ൻ ധ്യാ​ന​ഇ​ല്ല​ത്തി​ൽ 14-ാം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു തു​ട​ക്ക​മാ​യി. രാ​വി​ലെ രാ​മ​നാ​ഥ​പു​രം രൂ​പ​താ​വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​ർ​ജ് ന​രി​ക്കു​ഴി ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി.

തു​ട​ർ​ന്ന് വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജെ​യിം​സ് ക​ല്ലു​ങ്ക​ൽ ഉ​ദ്ഘാ​ട​ന​സ​ന്ദേ​ശം ന​ല്കി. ചാ​ല​ക്കു​ടി ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വ​ല്ലൂ​രാ​ൻ, പോ​ട്ട ആ​ശ്ര​മം ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ർ​ബി​ൻ തു​ട​ങ്ങി​യ​വ​ർ വ​ച​ന​സ​ന്ദേ​ശം ന​ല്കി. ഫാ. ​മ​ണി, ഫാ.​ജോ​സ​ഫ് സ​ഹാ​യ​രാ​ജ്, ഫാ.​ആ​ൻ​റ​ണി രാ​ജ് തു​ട​ങ്ങി​യ​വ​ർ സ​മൂ​ഹ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ല്കി. ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ആ​ന്‍റോ ക​ണ്ണ​ന്പു​ഴ സൗ​ഖ്യാ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്കി. ഫാ. ​കു​രി​യാ​ക്കോ​സ്, ഫാ. ​അ​രു​ൾ ലൂ​യീ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

ഇ​ന്നു മാ​ർ​ത്താ​ണ്ഡം രൂ​പ​ത മെ​ത്രാ​ൻ വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ്, ഫാ. ​അ​ഗ​സ്റ്റി​ൻ മു​ണ്ടേ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ ന​ട​ത്തും.