‘ഗ​താ​ഗ​ത കു​രു​ക്ക് സ​ർ​ക്കാ​ർ സൃ​ഷ്ടി’
Thursday, January 16, 2020 1:03 AM IST
പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ളി​ൽ ഇ​പ്പോ​ൾ ഉ​ള്ള ഗ​താ​ഗ​ത കു​രു​ക്ക് സ​ർ​ക്കാ​ർ സൃ​ഷ്ടി​യാ​ണെ​ന്ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ടോ​ൾ ഉ​പ​സ​മി​തി ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു. ടോ​ൾ​പ്ലാ​സ​യി​ൽ പൂ​ർ​ണ​മാ​യി ഫാ​സ്ടാ​ഗ് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​ൻ​പ് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളു​ടെ സൗ​ജ​ന്യ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഇ​ത്ര വ​ലി​യ ഗ​താ​ഗ​ത കു​രു​ക്ക് ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു.
18 മാ​സം സ​മ​യം ല​ഭി​ച്ചി​ട്ടും കേ​ര​ള ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​ട്ടും തീ​രു​മാ​നം എ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളെ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു പോ​യാ​ൽ സ​ഹി​കെ​ട്ട് ജ​നം നേ​രി​ൽ പ്ര​തി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്ന് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് പ​റ​ഞ്ഞു.