പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 21 ന്
Sunday, December 8, 2019 11:15 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 21ന് ​ആ​ല​ത്തൂ​ർ മി​നി സി​വി​ൽ​സ്റ്റേ​ഷ​നി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ൾ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും സ്വീ​ക​രി​ക്കും. സി​എം​ഡി​ആ​ർ​എ​ഫ്, എ​ൽ​ആ​ർ​എം കേ​സു​ക​ൾ, റേ​ഷ​ൻ​കാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ, സ്റ്റാ​റ്റി​റ്റ്യൂ​ട്ട​റി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. സി​എം​ഡി​ആ​ർ​എ​ഫ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കാ​നു​ള്ള സൗ​ക​ര്യം താ​ലൂ​ക്കി​ൽ ഒ​രു​ക്കു​ന്ന​താ​ണ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.