പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​രോ​ട്, മേ​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം നി​രോ​ധി​ച്ചു
Saturday, December 7, 2019 11:26 PM IST
ഒ​റ്റ​പ്പാ​ലം: ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​രോ​ട്, മേ​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു ഉ​ത്ത​ര​വാ​യി. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​രോ​ടും അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മേ​ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​ന​ങ്ങ​ൻ​മ​ല​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മേ​ൽ​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ൾ. ജി​യോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. മേ​ൽ​പ​റ​ഞ്ഞ വി​ദ​ഗ്ധ​സം​ഘം ഉ​രു​ൾ​പൊ​ട്ട​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മേ​ൽ​പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ റെ​ഡ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​രോ​ട്, ചീ​നി​ക്ക​പ​റ​ന്പ്, വ​ട​ക്കു​മു​റി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും അ​ന്പ​ല​പ്പാ​റ, മേ​ലൂ​ർ ഭാ​ഗ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ ഏ​തെ​ല്ലാം ഭാ​ഗ​ങ്ങ​ളി​ലാ​ണ് പൂ​ർ​ണ​മാ​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത് എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കി​ല്ല.

ഇ​തി​നാ​ൽ ഏ​തെ​ല്ലാം പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​മാ​ണാ​നു​മ​തി ന​ല്കാ​തി​രി​ക്ക​ണം, ന​ല്കാ​തി​രി​ക്ക​രു​ത് എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇ​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ മേ​ൽ​പ്പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​വ​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​തൊ​രു നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും സാ​ധ്യ​മ​ല്ലെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ടെ​ന്ന് ഒ​റ്റ​പ്പാ​ലം ത​ഹ​സീ​ൽ​ദാ​ർ പ​റ​യു​ന്നു. വ​രോ​ട്, ചീ​നി​ക്കാ​പ​റ​ന്പ്, വ​ട​ക്കും​മു​റി പ്ര​ദേ​ശ​ങ്ങ​ളി​ൽ 60-ന​ടു​ത്ത് വീ​ടു​ക​ളാ​ണു​ള്ള​ത്. മേ​ലൂ​രി​ൽ പ​ന്ത്ര​ണ്ട് വീ​ടു​ക​ൾ കൃ​ത്യ​മാ​യും റെ​ഡ് സോ​ണി​ലാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​ന്പ​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മേ​ല്പ​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ ഭാ​വി​യി​ൽ മാ​റ്റി താ​മ​സി​പ്പി​ക്ക​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ക്ക​ണ്ട​വ​രെ ക​ണ്ടെ​ത്തി പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ ഉ​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ഇ​തി​ൽ ആ​റി​ട​ത്താ​ണ് ഇ​വി​ടെ ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ​ത്. എ​ന്നാ​ൽ ആ​ർ​ക്കും പ​രി​ക്കോ ഭീ​മ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​കാ​തി​രു​ന്ന​ത് ഭാ​ഗ്യ​മാ​യി. തു​ട​ർ​ന്ന് വി​ദ​ഗ്ധ​സ​മി​തി ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ക​യും പാ​റ​ക​ളെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന മ​ണ്ണ​ട​രു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​ത് ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണ​മാ​യ​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​നി​യും ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്ന് അ​ന്നു​ത​ന്നെ സം​ഘം മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്ന​താ​ണ്. ഏ​ക​ശി​ലാ​ഘ​ട​ന​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​ന​ങ്ങ​ൻ​മ​ല​യി​ൽ സ​മീ​പ​കാ​ല​ത്ത് ക​രി​ങ്ക​ൽ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​ന്നി​രു​ന്നു. ഇ​പ്പോ​ഴും മ​ല​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്നു ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട​ന്നാ​ണ് സൂ​ച​ന. അ​ന​ങ്ങ​ൻ​മ​ല​യു​ടെ സ്വാ​ഭാ​വി​ക​മാ​യ നി​ല​നി​ല്പി​ന് ത​ന്നെ വി​നാ​ശം വ​രു​ത്തി​ക്കൊ​ണ്ടാ​ണ് പാ​റ​പൊ​ട്ടി​ക്ക​ൽ ന​ട​ന്നു​വ​രു​ന്ന​ത്. മു​ന്പ് പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ വ​ൻ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി മ​ല​യി​ൽ​നി​ന്നും പാ​റ​പൊ​ളി​ച്ച് എ​ടു​ത്തി​രു​ന്നു.

അ​ന​ങ്ങ​ൻ​മ​ല​യു​ടെ നി​ല​നി​ല്പു​ത​ന്നെ അ​വ​താ​ള​ത്തി​ലാ​യ ഘ​ട്ട​ത്തി​ൽ അ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഫോ​ട​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടു കൂ​ടി​യാ​ണ് പാ​റ​പൊ​ട്ടി​ക്ക​ൽ നി​ർ​ത്തി​വ​ച്ച​ത്.

എ​ന്നാ​ൽ വ​ൻ​സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് അ​ന​ങ്ങ​ൻ മ​ല​യു​ടെ സ്വാ​ഭാ​വി​ക​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് ഭം​ഗം വ​രു​ത്തി​യി​രു​ന്നു. അ​ന​ങ്ങ​ൻ​മ​ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​പ്ര​ള​യ​കാ​ല​ത്ത് ത​ന്നെ ഉ​രു​ൾ​പൊ​ട്ട​ൽ സം​ഭ​വി​ച്ചി​രു​ന്നു. അ​ന​ങ്ങ​ൻ​മ​ല സം​ര​ക്ഷി​ക്കാ​ത്ത പ​ക്ഷം വ​ൻ​ദു​ര​ന്ത​മാ​യി​രി​ക്കും പ​രി​ണി​ത​ഫ​ല​മെ​ന്ന് വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.