മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ സ്ഥ​ലം മാ​റ്റം റ​ദ്ദ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം കൗ​ണ്‍​സി​ലി​ൽ പാ​സാ​യി
Saturday, December 7, 2019 11:21 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ സ്ഥ​ലം​മാ​റ്റം റ​ദ്ദ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം അ​ടി​യ​ന്തി​ര കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫ് അം​ഗ​ബ​ല​ത്തി​ൽ പാ​സ്സാ​യി. വൈ​സ് ചെ​യ​ർ​മാ​ൻ ടി. ​ആ​ർ. സെ​ബാ​സ്റ്റ്യ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴ് സി​പി​എം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തി​ല്ല.

അ​ഞ്ചു സി​പി​എം അം​ഗ​ങ്ങ​ൾ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. ബി​ജെ​പി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളും, എ​ൽ​ഡി​എ​ഫി​ലെ ഒ​രം​ഗ​വും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. 2019 സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ എം.​സു​ഗ​ത​കു​മാ​റി​നെ കോ​ട്ട​യ്ക്ക​ലി​ലേ​ക്കു സ്ഥ​ലം മാ​റ്റി ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കാ​ര്യ​ശേ​ഷി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ ത​ത്സ്ഥാ​ന​ത്തു​നി​ന്നു മാ​റ്റ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ടി​യ​ന്തി​ര കൗ​ണ്‍​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്.

22 അം​ഗ​ങ്ങ​ളാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. ഇ​തി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു വോ​ട്ട് ചെ​യ്തു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ടി.​ആ​ർ. സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ര​സ്വ​തി, സു​ജാ​ത, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പാ​ർ​വ​തി, വ​സ​ന്ത, പു​ഷ്പ​ല​ത, ഇ​ബ്രാ​ഹിം തു​ട​ങ്ങി ഏ​ഴു കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

പ​ങ്കെ​ടു​ത്ത​വ​രി​ൽ പു​ഷ്പാ​ന​ന്ദ​ൻ, ഹ​രി​ലാ​ൽ, മ​ൻ​സൂ​ർ, സു​രേ​ഷ്, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​മേ​യ​ത്തോ​ട്് യോ​ജിച്ചു. ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, അ​മു​ദ എ​ന്നി​വ​രും, എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ ആ​യ കെ.​പി.​സ​ലീ​മും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ന്നു.
വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ മാ​റ്റി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു നി​ന്ന​തെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ർ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

നി​ര​വ​ധി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റ​രു​തെ​ന്ന വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ട് മൂ​ല​മാ​ണ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ കെ.​പി.​സ​ലിം അ​റി​യി​ച്ചു. ഇ​തോ​ടെ അ​ഞ്ചി​നെ​തി​രെ 13 വോ​ട്ടു​ക​ൾ​ക്ക് സെ​ക്ര​ട്ട​റി​യു​ടെ സ്ഥ​ലം മാ​റ്റം റ​ദ്ദ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം പാ​സാ​യി.