കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി മു​റി​ച്ചു​ന​ല്കി ചെ​റു​പു​ഷ്പം സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​ക​ൾ
Saturday, December 7, 2019 11:21 PM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ത​ങ്ങ​ളാ​ലാ​കു​ന്ന കൈ​ത്താ​ങ്ങാ​കാ​ൻ ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗൈ​ഡ്സ് വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​നി​ക​ൾ കേ​ശ​ദാ​നം സ്നേ​ഹ​ദാ​നം എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

കാ​ൻ​സ​ർ ചി​കി​ത്സ​മൂ​ലം ത​ല​മു​ടി ന​ഷ്ട​പ്പെ​ട്ട് മാ​ന​സി​ക പി​രി​മു​റു​ക്കം​മൂ​ലം സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ എ​ളി​യ സം​രം​ഭം സ​ഹാ​യ​ക​മാ​ക​ട്ടെ​യെ​ന്ന് അ​വ​ർ ആ​ശം​സി​ച്ചു. അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ചാ​രി​റ്റി വി​ഭാ​ഗ​മാ​ണ് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വി​ഗ് നി​ർ​മി​ച്ചു ന​ല്കു​ന്ന​ത്. അ​തി​ലേ​ക്കാ​യാ​ണ് ത​ങ്ങ​ളു​ടെ മ​നോ​ഹ​ര​മാ​യ ത​ല​മു​ടി ദാ​നം​ചെ​യ്ത് ചെ​റു​പു​ഷ്പം വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യ​ത്.

അ​വ​യ​വ​ദാ​നം പോ​ലെ​ത​ന്നെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന പു​ണ്യ​പ്ര​വൃ​ത്തി​യാ​ണെ​ന്നും അ​ത് സ്നേ​ഹ​ദാ​ന​മാ​ണെ​ന്നു​മു​ള്ള അ​വ​ബോ​ധം വി​ദ്യാ​ർ​ഥി​ക​ളി​ലു​ണ്ടാ​ക്കാ​ൻ ഉ​ത​കു​ന്ന പ​രി​പാ​ടി​യാ​യി കേ​ശ​ദാ​നം. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തോ​ടൊ​പ്പം ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ലി​ൻ മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ ഡി​വൈ​എ​സ് പി ​കെ.​എം.​ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.ലൂ​ർ​ദ് മാ​താ ഫൊ​റോ​നാ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മി​ഥു​ൽ കോ​ന്പാ​റ സ​ന്ദേ​ശം ന​ല്കി. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നോ ജോ​സ​ഫ് ആ​ശം​സ അ​ർ​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ശോ​ഭ റോ​സ് ന​ന്ദി പ​റ​ഞ്ഞു.