ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യുവാവ് ചി​കി​ത്സ​യ്ക്കാ​യി സ​ഹാ​യം തേ​ടു​ന്നു
Friday, December 6, 2019 1:00 AM IST
കൊ​ല്ല​ങ്കോ​ട്: ഇ​രു​വൃ​ക്ക​ക​ൾ​ക്കും രോ​ഗം ബാ​ധി​ച്ച ലോ​റി​ഡ്രൈ​വ​റാ​യ തോ​ട്ട​ങ്ക​ര വേ​ലാ​യു​ധ​ൻ​കു​ട്ടി (വി​ൽ​സ​ണ്‍-46) ചി​കി​ത്സ​യ്ക്കാ​യി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. വൃ​ക്ക മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള 15 ല​ക്ഷം രൂ​പ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.
ക​ർ​ഷ​ക തൊ​ഴി​ലാ​ളി കു​ടും​ബ​മാ​യ വേ​ലാ​യു​ധ​ൻ​കു​ട്ടി​യു​ടെ പി​താ​വ് ചാ​മു​ണ്ണി​യും അ​മ്മ ല​ക്ഷ്മി​യും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സ​ഹോ​ദ​രി​മാ​രാ​യ കാ​ഞ്ച​ന, സു​നി​ത എ​ന്നി​വ​ർ വി​വാ​ഹി​ത​രാ​ണ്. ഭാ​ര്യ ര​ജ​നി​യും കൊ​ല്ല​ങ്കോ​ട് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ മ​ക​ൻ അ​ഞ്ചു​വ​യ​സു​കാ​ര​ൻ അ​ക്ഷ​ര​തി​നു​മൊ​പ്പ​മാ​ണ് താ​മ​സം.
നി​ല​വി​ൽ നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​ശ്യാം​ശ​ങ്ക​ർ വ​ർ​മ​യ്ക്കു കീ​ഴി​ലാ​ണ് ചി​കി​ത്സ. തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സം ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്നു. നാ​ട്ടു​കാ​ർ രൂ​പീ​ക​രി​ച്ച ചി​കി​ത്സാ​സ​മി​തി​യാ​ണ് നി​ല​വി​ൽ ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.
കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ലി​നി ക​റു​പ്പേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് കെ.​ഷ​ണ്‍​മു​ഖ​നെ ചെ​യ​ർ​മാ​നും എം.​കൃ​ഷ്ണ​ൻ​കു​ട്ടി​യെ ക​ണ്‍​വീ​ന​റു​മാ​ക്കി സ​മി​തി രൂ​പീ​ക​രി​ച്ച​ത്.
വേ​ലാ​യു​ധ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ​യു​ടെ​യും ചെ​യ​ർ​മാ​ന്‍റെ​യും പേ​രി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് കൊ​ല്ല​ങ്കോ​ട് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. ന്പ​ർ: 18900 1000 54833, ഐ​എ​ഫ്എ​സ് സി ​കോ​ഡ്: എ​ഫ്ഡി​ആ​ർ​എ​ൽ 0001 890. ഫോ​ണ്‍ ന​ന്പ​ർ: 9446 809 683, 8156 943 411.